കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുകൊണ്ട് ഏറ്റവും കൂടുതൽ റൂമറുകൾ പുറത്തുവരുന്ന ഒരു സമയമാണിത്.എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്. അതിനേക്കാളുപരി വലിയ ഒരു അഴിച്ചു പണി ക്ലബ്ബിനകത്ത് നടക്കാൻ സാധ്യതയുണ്ട്. നിരവധി താരങ്ങൾ ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഗോവൻ പരിശീലകനായ മനോളോ മാർക്കസുമായി ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത് പരിശീലകനായി കൊണ്ട് എത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്ന വാർത്ത. എന്നാൽ അതിലെ യഥാർത്ഥ വിവരങ്ങൾ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് മനോളോ എത്തില്ല.ആ വാർത്തയിൽ കഴമ്പില്ല എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അദ്ദേഹവുമായി ചർച്ചകൾ നടത്തിയെന്നും എന്നാൽ അത് പരാജയപ്പെട്ടു എന്നും മറ്റൊരു റിപ്പോർട്ടർ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും നിലവിൽ പറയാൻ സാധിക്കുന്ന കാര്യം മനോളോ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവില്ല എന്ന് തന്നെയാണ്. ഇനി മറ്റൊരു റൂമർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ പ്രതിരോധനിര താരമായ പ്രീതം കോട്ടാലുമായി ബന്ധപ്പെട്ടതാണ്.
കോട്ടാലിനെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഈസ്റ്റ് ബംഗാൾ മുന്നോട്ടുവന്നു കഴിഞ്ഞു എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ. ഇതിലെ സത്യാവസ്ഥയും മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് കോട്ടാൽ ഈസ്റ്റ് ബംഗാളിലേക്ക് പോവില്ല. ആ വാർത്തയിൽ യാതൊരുവിധ കഴമ്പുമില്ല. എന്നാൽ അദ്ദേഹം ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ഇനി കൈവരേണ്ടതുണ്ട്.
നേരത്തെ മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പ്രീതം കോട്ടാൽ. അവരുടെ നഗരവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് അദ്ദേഹം പോകില്ല എന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അതേസമയം പ്രബീർ ദാസ് ക്ലബ് വിടും എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അക്കാര്യത്തിലും കൂടുതൽ വ്യക്തതകൾ കൈവരേണ്ടതുണ്ട്.