ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷമാണ്:മനോളോ വിശദീകരിക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീര വിജയം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.നോവ,ജീസസ്,രാഹുൽ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഇങ്ങെത്തി കഴിഞ്ഞു.കരുത്തരായ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
വരുന്ന വ്യാഴാഴ്ച വൈകിട്ടാണ് ഈ മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്.ഈ മത്സരത്തിന് മുന്നേയുള്ള പ്രസ് കോൺഫറൻസ് ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് പൂർത്തിയാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കൊച്ചിയിലെ ആരാധകരുടെ അന്തരീക്ഷം തന്നെയാണ് അതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.മനോളോ പറഞ്ഞത് നോക്കാം.
‘ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. കാരണം നിങ്ങൾ ഫുട്ബോൾ കളിക്കുമ്പോൾ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള ഒരു അന്തരീക്ഷത്തെയാണ് ‘ഇതാണ് ഗോവയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. അതായത് വലിയ ഒരു ആരാധക കൂട്ടത്തിന് മുന്നിൽ കളിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ വിജയിച്ചത് കൊണ്ട് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് തുടർന്നുകൊണ്ട് പോകണമെങ്കിൽ ഗോവയെ പരാജയപ്പെടുത്തൽ നിർബന്ധമാണ്.ഗോവ 8 മത്സരങ്ങൾ കളിച്ചിട്ട് മൂന്ന് വിജയങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്. അതായത് നിലവിൽ ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിൽ വലിയ ഒരു അന്തരമില്ല എന്നർത്ഥം.