ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ മാത്രം കളിച്ചിട്ട് കാര്യമില്ല, താഴ്ന്ന ഡിവിഷനിലാണെങ്കിലും വിദേശത്ത് പോയി കളിക്കണം:മനോളോ മാർക്കെസ്

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലും ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു.അങ്ങനെയാണ് ഇന്ത്യൻ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ സ്ഥാനം നഷ്ടമായിരുന്നത്.

നിലവിൽ ഇന്ത്യയുടെ പരിശീലക സ്ഥാനത്തുള്ളത് മനോളോ മാർക്കെസാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുടെ പരിശീലകനും അദ്ദേഹം തന്നെയാണ്.അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല.വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. അതായിരിക്കും ഈ പരിശീലകന്റെ അരങ്ങേറ്റ മത്സരം.

കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അതിലൊന്ന് അദ്ദേഹം നൽകുന്ന ഉപദേശമാണ്. ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ മാത്രം കളിച്ചുകൊണ്ട് പുരോഗതി ഉണ്ടാവില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മറിച്ച് താഴ്ന്ന ഡിവിഷനിൽ ആണെങ്കിൽ പോലും വിദേശത്ത് കളിക്കാൻ ശ്രമിക്കണം എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ താരങ്ങൾക്കുള്ള എന്റെ ഉപദേശം ലോവർ ഡിവിഷനിൽ ആണെങ്കിൽ പോലും വിദേശത്ത് കളിക്കാൻ ശ്രമിക്കണം എന്നുള്ളതാണ്.വിദേശത്ത് കളിച്ചാലാണ് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കുക. കൂടാതെ ഇംപ്രൂവ് ആവാനും സാധിക്കും. പക്ഷേ ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ വളരെ കംഫർട്ടബിൾ ആണ്.പുറത്തുപോകാൻ അവർ ആഗ്രഹിക്കുന്നില്ല.പക്ഷേ അവർ വിദേശത്ത് കളിച്ചു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്,ഇതാണ് ഇന്ത്യൻ കോച്ച് പറഞ്ഞിട്ടുള്ളത്.

ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന എല്ലാവരും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നവരാണ്. വിദേശത്ത് കളിക്കുന്നവർ വളരെ അപൂർവമായി മാത്രമാണ് ഉള്ളത്. മാത്രമല്ല ഇന്ത്യൻ വംശജരായ താരങ്ങളെ ഇന്ത്യ തങ്ങളുടെ ദേശീയ ടീമിലേക്ക് കൊണ്ടുവരാറുമില്ല. അതുകൊണ്ടൊക്കെയാണ് ഇപ്പോൾ വളർച്ച മുരടിച്ച് നിൽക്കുന്നത്.

IndiaManolo Marquez
Comments (0)
Add Comment