എനിക്ക് ഇവാനെ നന്നായി അറിയാം, പക്ഷേ ഞങ്ങൾ എഫ്സി ഗോവയാണ്: ഉറച്ച സ്വരത്തിൽ മനോളോ മാർക്കസ്

കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ തങ്ങളുടെ പതിനാറാമത്തെ മത്സരം നാളെയാണ് കളിക്കുന്നത്. എതിരാളികൾ എഫ്സി ഗോവയാണ്. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൈതാനമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ രണ്ട് ടീമുകളെ സംബന്ധിച്ചിടത്തോളം മത്സരത്തിൽ വിജയം നിർബന്ധമാണ്.എന്തെന്നാൽ രണ്ട് ടീമുകളും മോശം പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

അവസാനമായി ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയ വഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതേസമയം ഗോവയുടെ കാര്യത്തിലേക്ക് വന്നാൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിൽ അവരെ തോൽപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ അവർക്കും ഒരു തിരിച്ചുവരവ് അനിവാര്യമാണ്.അതിനാൽ ഒരു കടുത്ത പോരാട്ടമാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. ഗോവയുടെ പരിശീലകനായ മനോളോ മാർക്കസും ഉറച്ച സ്വരത്തിൽ ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. തങ്ങൾ എഫ്സി ഗോവയാണെന്നും ഈ മത്സരത്തിൽ ഞങ്ങൾ തകർപ്പൻ പ്രകടനം നടത്തുമെന്ന് കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നുമാണ് കോച്ച് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഞങ്ങൾ പരാജയപ്പെട്ടു, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ ഞങ്ങൾ മാറ്റേണ്ടതുണ്ട്.ഞങ്ങൾ വിജയിക്കാൻ ശ്രമിക്കും.ജയവും സമനിലയും തോൽവിയും ഒക്കെ ഫുട്ബോളിന്റെ ഭാഗമാണ്. എനിക്ക് ഇവാൻ വുക്മനോവിച്ചിനെ നന്നായി അറിയാം.അദ്ദേഹം മികച്ച ഒരു പരിശീലകനും സുഹൃത്തുമാണ്. മൂന്ന് പരാജയങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി, അതുകൊണ്ടുതന്നെ തീർച്ചയായും താരങ്ങളെ അദ്ദേഹം പുഷ് ചെയ്തിരിക്കും. തുടക്കം തൊട്ടെ അവർ വിജയത്തിനായി കളിക്കും,അവർ കരുത്തരായിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷേ ഞങ്ങൾ എഫ്സി ഗോവയാണ്. അതുകൊണ്ടുതന്നെ ഇതൊരു ബലാബലമുള്ള മത്സരമായിരിക്കും. ഈ മത്സരത്തിൽ ഞങ്ങൾ പ്രതികരിക്കും എന്ന കാര്യത്തിൽ ഞാൻ വളരെയധികം ആത്മവിശ്വാസം ഉള്ളവനാണ്,ഗോവ പരിശീലകൻ പറഞ്ഞു.

നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഗോവ വരുന്നത്. അതേസമയം തൊട്ടു പുറകിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്.ഈ രണ്ട് ടീമുകളും നേരത്തെ ലീഗിൽ ഏറ്റുമുട്ടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ ഗോവ അന്ന് പരാജയപ്പെടുത്തുകയായിരുന്നു.

Fc GoaKerala Blasters
Comments (0)
Add Comment