ഏഴോ എട്ടോ മത്സരങ്ങൾ ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു,അവരുടെ ശക്തി എന്താണെന്ന് മനസ്സിലാകുന്നുണ്ട്:മനോളോ മാർക്കെസ്.
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. എഫ്സി ഗോവ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു.റൗളിൻ ബോർജസ് നേടിയ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടുകൂടി ബ്ലാസ്റ്റേഴ്സിനെ മറികടന്നുകൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനും ഗോവ കഴിഞ്ഞു.മനോളോ മാർക്കസിന്റെ ടീം ഇതുവരെ ലീഗിൽ പരാജയം രുചിച്ചിട്ടില്ല.
ഈ മത്സരത്തെക്കുറിച്ച് പല കാര്യങ്ങളും ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ഇദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. വളരെ അപകടകാരികളായ മുന്നേറ്റ നിരയുള്ള ടീമായിട്ടുപോലും അവർക്ക് കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിക്കാനുള്ള അവസരം തങ്ങൾ നൽകിയിട്ടില്ല എന്നത് ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തി എന്തൊക്കെയാണെന്നും ഇദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്.മാർക്കസ് പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങൾ ഒരു മികച്ച ടീമിനെ നേരിട്ട് കൊണ്ടാണ് വിജയം നേടിയത്. അവർ മുന്നേറ്റത്തിൽ വളരെ അപകടകാരികളാണ്.ലൂണയും പെപ്രയും രാഹുലും ഒക്കെ മികച്ച താരങ്ങളാണ്.സെറ്റ് പീസുകളിൽ അവർ വളരെ അപകടകാരികളാണ്.പക്ഷേ അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.ഞങ്ങളാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്.ഞങ്ങൾ തന്നെയാണ് ഈ മത്സരത്തിൽ വിജയം അർഹിച്ചത്.ഞങ്ങൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കിട്ടുന്ന അവസരങ്ങൾ ഗോളടിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. അവർക്കും സമനില നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.
ഞാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏഴോ എട്ടോ മത്സരങ്ങൾ കളിച്ചു കഴിഞ്ഞിട്ടുണ്ട്.അവർക്കെതിരെ നേടിയ വിജയങ്ങളിൽ പലതും ഒരു ഗോൾ മാർജിനിൽ ആണ്. വലിയ വിജയങ്ങൾ നേടാൻ അവർക്കെതിരെ സാധിക്കുന്നില്ല.അത് അവരുടെ പരിശീലകന്റെയും താരങ്ങളുടെയും കോളിറ്റി തന്നെയാണ് എടുത്തു കാണിക്കുന്നത്.അവരുടെ സവിശേഷത അങ്ങനെയാണ്.മത്സരത്തിന്റെ അവസാനം വരെ അവർ പോരാടും.അവരെ തോൽപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്,ഗോവ പരിശീലകൻ പറഞ്ഞു.
പക്ഷേ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇത് ആരാധകർക്ക് നിരാശ മാത്രമാണ് നൽകുന്നത്. പ്രത്യേകിച്ച് ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഒക്കെ ക്ലബ് വിജയം അർഹിച്ചിരുന്നു.അടുത്ത മത്സരത്തിൽ പഞ്ചാബാണ് എതിരാളികൾ. ആ മത്സരത്തിൽ മൂന്ന് പോയിന്റുകൾ നേടേണ്ടത് നിർണായകമായ ഒരു കാര്യമാണ്.