Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇന്ത്യൻ ടീമിൽ ഞാൻ സ്വന്തക്കാരെ തിരുകി കയറ്റില്ല: ഉറപ്പ് നൽകി മനോളോ മാർക്കസ്!

291

സമീപകാലത്ത് ദയനീയമായ പ്രകടനമാണ് ഇന്ത്യൻ ദേശീയ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ നാണംകെട്ട് പുറത്തായിരുന്നു.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിനെതിരെ ആരാധകരോഷമുയരുകയായിരുന്നു.തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

പുതിയ പരിശീലകനായി കൊണ്ട് അവർ നിയമിച്ചിരിക്കുന്നത് മനോളോ മാർക്കസിനെയാണ്. എന്നാൽ എഫ്സി ഗോവയെയും ഇതേ സമയത്ത് അദ്ദേഹം പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ മികച്ച രൂപത്തിലുള്ള റിസൾട്ടുകൾ ഉണ്ടാക്കിയെടുത്ത പരിശീലകനാണ് മാർക്കസ്.അതുകൊണ്ടുതന്നെ ആരാധകർക്ക് ഇദ്ദേഹത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ട്.

എന്നാൽ ഇവിടെ അവശേഷിക്കുന്ന ആശങ്ക എന്തെന്നാൽ മനോളോ ഇന്ത്യൻ ടീമിനകത്ത് പക്ഷപാതിത്വം കാണിക്കുമോ എന്നുള്ളതാണ്.അതായത് ഗോവൻ താരങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി അർഹരല്ലാത്ത താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തുമോ എന്ന ആശങ്ക പലർക്കും ഉണ്ട്.എന്നാൽ അതിനെയെല്ലാം ഈ പരിശീലകൻ തന്നെ ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിൽ താൻ സ്വന്തക്കാരെ തിരികെ കയറ്റില്ല എന്ന് മനോളോ തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്.

‘ ഇന്ത്യൻ ദേശീയ ടീമിലേക്ക് ഏറ്റവും മികച്ച താരങ്ങളെയാണ് ഞാൻ തിരഞ്ഞെടുക്കുക. അല്ലാതെ ഇപ്പോൾ എന്റെ കീഴിൽ പരിശീലനം നടത്തുന്നവരെയും അതല്ലെങ്കിൽ മുൻപ് എന്നോടൊപ്പം പരിശീലനം നടത്തിയവരെയോ ഞാൻ പരിഗണിക്കില്ല.അവർക്ക് മുൻഗണന നൽകില്ല എന്നർത്ഥം. നമ്മൾ നേരായ വഴിയിൽ വർക്ക് ചെയ്യുകയും റിസൾട്ട് നമുക്ക് അനുകൂലമാവുകയും ചെയ്താൽ വിമർശനങ്ങൾ എല്ലാം പോകും. ആരും ഒന്നും തന്നെ പറയുകയില്ല ‘ഇതാണ് ഇന്ത്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് അർഹരായവർ മാത്രമേ ഇന്ത്യൻ ദേശീയ ടീമിൽ ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പ് അദ്ദേഹം നൽകുന്നുണ്ട്.ഈ സെപ്റ്റംബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ ഇന്ത്യ കളിക്കുന്നുണ്ട്.മൗറിഷ്യസ്,സിറിയഎന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.മനോളോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരിക്കും ഇത്.