കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ ആഘാതത്തിൽ സ്വന്തം മൈതാനത്തെ ഗോവക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ 17 മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വരികയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.പക്ഷേ രണ്ടാം പകുതിയിൽ മറ്റൊരു കേരള ബ്ലാസ്റ്റേഴ്സിനെയാണ് നമ്മൾ കണ്ടത്.അവിശ്വസനീയമായ തിരിച്ചുവരവ് ക്ലബ്ബ് നടത്തുകയായിരുന്നു.
നാല് ഗോളുകൾ നേടിക്കൊണ്ട് അത്രയേറെ ആവശ്യമായ വിജയം കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചു വാങ്ങുകയായിരുന്നു. ആരാധകരെ ആവേശത്തിൽ ആറാടിച്ച ഒരു വിജയമായിരുന്നു ക്ലബ്ബ് സ്വന്തമാക്കിയിരുന്നത്.എന്നാൽ ആരാധകരെ കൂടി ഇവിടെ പ്രശംസിക്കേണ്ടതുണ്ട്.രണ്ട് ഗോളുകൾ വഴങ്ങിയ സമയത്തും അവർ ടീമിനെ കൈവിട്ടില്ല.മറിച്ച് സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് ടീമിനെ പ്രചോദിപ്പിക്കുകയായിരുന്നു.പ്രത്യേകിച്ച് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമായ സപ്പോർട്ട് നൽകുകയായിരുന്നു.
ഈ തിരിച്ചുവരവിൽ അതിനെ വലിയ പങ്ക് കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെട്ട വിജയം താരങ്ങൾ നേടിക്കൊടുത്തത് ആരാധകർ നൽകിയ ഊർജ്ജത്തിൻമേലാണ്. ഇക്കാര്യം ഒരിക്കൽ കൂടി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് പറഞ്ഞിട്ടുണ്ട്. ഫുട്ബോളിലെ സ്നേഹിക്കുന്ന ജനതയാണ് കേരളത്തിൽ ഉള്ളതെന്നും കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം തിരിച്ച് വരാൻ പ്രധാനമായും കാരണമായത് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്നുമാണ് മാർക്കെസ് പറഞ്ഞിട്ടുള്ളത്. പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ഞങ്ങളുടെ അവസാന മത്സരം കേരളത്തിൽ വച്ചുകൊണ്ടാണ് കളിച്ചത്.ഫുട്ബോളിന് ഇഷ്ടപ്പെടുന്ന ജനങ്ങളാണ് അവിടെയുള്ളത്. അതാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം.മറ്റുള്ള സ്ഥലങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സും അവരുടെ ആരാധകരും ഒരു മാതൃകയാണ്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ റിയാക്ട് ചെയ്തതിൽ പ്രധാന പങ്ക് വഹിക്കാൻ അവരുടെ ആരാധകർക്ക് കഴിഞ്ഞിട്ടുണ്ട്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തീർച്ചയായും ആരാധകരുടെ പിന്തുണയോടെ കൂടി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നിട്ടുള്ളത്. ആരാധകർ ഇല്ലാത്ത ശൂന്യമായ ഒരു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് സാധിക്കുമായിരുന്നില്ല.വിജയവഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്ന കാര്യമാണ്.അടുത്ത ബംഗ്ലൂരിനെതിരെയുള്ള മത്സരത്തിലും വിജയം നേടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.