ഇവാൻ ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇല്ല,എതിർ കോച്ച് മനോളോ മാർക്കസിന്റെ പ്രതികരണം കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിൽ വളരെ വലിയ ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്നുവർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്ന ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തുകയായിരുന്നു.ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഈ സീസണിന് ശേഷം വുക്മനോവിച്ച് പടിയിറങ്ങും എന്നുള്ള റൂമർ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എങ്ങും പോവില്ല എന്ന് വുക്മനോവിച്ച് തന്നെ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഈ പരിശീലകനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ ബ്ലാസ്റ്റേഴ്സാണ് തീരുമാനമെടുത്തത്.ഒരു മാറ്റത്തിന് സമയമായി എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ മികച്ച രീതിയിൽ നയിച്ചെങ്കിലും ഒരു കിരീടം നേടിക്കൊടുക്കാൻ കഴിയാത്തത് പോരായ്മയായി കൊണ്ട് തന്നെയാണ് പരിഗണിക്കപ്പെടുന്നത്.

ഏതായാലും ഇവാൻ വുക്മനോവിച്ചിന്റെ പടിയിറക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ ലോകം തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇവാൻ വുക്മനോവിച്ചിന് ഒരു സന്ദേശം നൽകിയിട്ടുള്ളത്.ആ സന്ദേശം ഇപ്രകാരമാണ്.

നിങ്ങളുടെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെ പൂർണമായും സന്തോഷം നൽകുന്ന ഒരു കാര്യമാണ്.അധികം വൈകാതെ തന്നെ നമുക്ക് കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,ഇതാണ് ഗോവൻ കോച്ച് പറഞ്ഞിട്ടുള്ളത്.ഇവാൻ വുക്മനോവിച്ചുമായി ഏറെ സൗഹൃദബന്ധം വെച്ച് പുലർത്തിയിരുന്ന പരിശീലകനാണ് മാർക്കസ്. രണ്ടുപേരും എതിരാളികളായിരുന്നുവെങ്കിലും ആ രീതിയിൽ നമുക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല. പരസ്പര ബഹുമാനം വെച്ച് പുലർത്തുന്ന രണ്ട് പരിശീലകരായിരുന്നു ഇവർ.

നിലവിൽ ഗോവ ഐഎസ്എൽ സെമിഫൈനലിൽ മുംബൈ സിറ്റിയെ നേരിടുകയാണ്.ഈ സീസണിന് മാർക്കസ് ഗോവയുടെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയേക്കും എന്നുള്ള റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. അങ്ങനെയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ബ്ലാസ്റ്റേഴ്സ് ഈ പരിശീലകന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും

Ivan VukomanovicKerala BlastersManolo Marquez
Comments (0)
Add Comment