ഇന്നലത്തെ മത്സരത്തിൽ അവിശ്വസനീയമായ ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. മത്സരം കണ്ട ഓരോ ആരാധകരും രോമാഞ്ചമുണ്ടാക്കുന്ന നിമിഷങ്ങളാണ് രണ്ടാം പകുതിയിൽ കടന്നുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവി മുന്നിൽ കണ്ടിരുന്നു. പക്ഷേ രണ്ടാമത്തെ പുതിയ ബ്ലാസ്റ്റേഴ്സ് മറ്റൊരു ബ്ലാസ്റ്റേഴ്സായി മാറുകയായിരുന്നു. നാല് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
രണ്ടാം പകുതിയിൽ നിരന്തരം ആക്രമണങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സിനെ നമ്മൾ കണ്ടു. കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് നമ്മൾ കണ്ടത്. എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റിന്റെ ഒരു ഭാഗം ബ്ലാസ്റ്റേഴ്സ് ആരാധകർക്കുണ്ട്. പ്രത്യേകിച്ച് മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിനെ എല്ലാം മറന്ന് പിന്തുണക്കുകയായിരുന്നു. രണ്ട് ഗോളുകൾക്ക് പുറകിൽ പോയിട്ടും ഊർജ്ജത്തോടുകൂടി അവർ ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിച്ചു.
അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു വിജയം സ്വന്തമാക്കിയിട്ടുള്ളത്. മത്സര ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവ പരിശീലകൻ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഗോവയുടെ ആരാധകരുടെ കാര്യത്തിൽ അദ്ദേഹം സഹതപിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന സമയത്ത് പോലും ആരാധകർ പിന്തുണക്കാത്തതിലാണ് അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്.
കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുക എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കാരണം ഇത്തരമൊരു ആരാധക കൂട്ടത്തിനു മുന്നിൽ ഇന്ത്യയിൽ നിങ്ങൾക്ക് എപ്പോഴും കളിക്കാൻ സാധിച്ചുവെന്ന് വരില്ല.ഇത് വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്.ഞങ്ങളുടെ ആരാധകരുടെ കാര്യത്തിൽ ഞങ്ങൾ ഹാപ്പിയാണ്. മത്സരം വരുന്നവരുടെ കാര്യത്തിലാണ് ഹാപ്പി. എന്നാൽ ഞങ്ങൾ ടോപ്പിൽ നിൽക്കുന്ന സമയത്ത് പോലും ഇത്തരത്തിലുള്ള ഒരു ക്രൗഡ് സ്റ്റേഡിയത്തിലേക്ക് വരാറില്ല. അത് വളരെ സഹതാപം ഉണ്ടാക്കുന്ന കാര്യമാണ്,ഇതാണ് ഗോവ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
18,000ത്തിനു മുകളിലായിരുന്നു ഇന്നലെ ആരാധകർ ഉണ്ടായിരുന്നത്. സാധാരണ മുപ്പതിനായിരത്തിന് മുകളിൽ ആരാധകർ ഉണ്ടാവാറുണ്ട്.ടീമിന്റെ പ്രകടനം മോശമായത് ഒരർത്ഥത്തിൽ ബാധിച്ചിട്ടുണ്ട്. അതേ സമയം ടിക്കറ്റ് വില കുറക്കണം എന്നുള്ള ആവശ്യവും ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നുവരുന്നുണ്ട്.