ഭാവിയിൽ ഇന്ത്യയെ പരിഗണിക്കാം: ബെൽജിയത്തിനെതിരെ അരങ്ങേറ്റം നടത്തിയ യൂറോപ്യൻ ടീമിന്റെ ഇന്ത്യൻ വംശജൻ പറയുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ വംശജരായ സൂപ്പർ താരങ്ങൾ മറ്റുള്ള ക്ലബ്ബുകൾക്ക് വേണ്ടിയും രാജ്യങ്ങൾക്ക് വേണ്ടിയുമൊക്കെ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ ഒരുപാട് ഇന്ത്യൻ വംശജരായ പ്രതിഭകൾ ഉണ്ട്.എന്നാൽ അവരെയൊന്നും ഇന്ത്യൻ നാഷണൽ ടീമിലേക്ക് എത്തിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല.അതിന്റെ പ്രധാനപ്പെട്ട കാരണം നിയമം അനുവദിക്കുന്നില്ല എന്നുള്ളത് തന്നെയാണ്.

പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ഇത്തരത്തിലുള്ള മികച്ച താരങ്ങളെ ഇന്ത്യൻ നാഷണൽ ടീമിലേക്ക് എത്തിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കഴിയും.അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല. ഇപ്പോൾ മറ്റൊരു പ്രതിഭാധനനായ ഇന്ത്യൻ വംശജനാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. യൂറോപ്പ്യൻ ടീമായ ഓസ്ട്രിയക്ക് വേണ്ടിയാണ് ഇന്ത്യൻ വംശജനായ മൻപ്രീത് സർക്കാരിയ അരങ്ങേറ്റം നടത്തിയിട്ടുള്ളത്.

യോഗ്യത മത്സരത്തിൽ ബെൽജിയത്തിനെതിരെ ഓസ്ട്രിയ തങ്ങളുടെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ അതിൽ മൻപ്രീത് സർക്കാരിയ ഉണ്ടായിരുന്നു.ഏകദേശം 60 മിനിറ്റോളം കളിക്കളത്തിൽ തുടർന്ന് അദ്ദേഹം ഗോളുകൾ ഒന്നും നേടിയിട്ടില്ല.നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. ഭാവിയിൽ ഇന്ത്യയെ പരിഗണിക്കുമെന്ന് മൻപ്രീത് പറഞ്ഞിട്ടുണ്ട്.

എനിക്ക് ഇന്ത്യൻ ഫുട്ബോളിൽ താല്പര്യമുണ്ട്,പക്ഷേ നിലവിൽ ഞാൻ അവിടെ കളിക്കുമെന്ന് തോന്നുന്നില്ല.അങ്ങനെ പ്ലാനുകൾ ഇല്ല. പക്ഷേ ഭാവിയിൽ അവിടെ നിന്ന് ഓഫറുകൾ വന്നാൽ ഞാൻ അത് തള്ളിക്കളഞ്ഞേക്കില്ല,മറിച്ച് പരിഗണിക്കും,മൻപ്രീത് പറഞ്ഞു.

ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ പഞ്ചാബികളാണ്. പക്ഷേ ഓസ്ട്രിയൻ പൗരത്വമാണ് ഇദ്ദേഹത്തിനുള്ളത്.സ്റ്റം ഗ്രാസ് എന്ന ഓസ്ട്രിയൻ ക്ലബ്ബിനു വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. അവിടുത്തെ ലീഗിൽ ഈ സീസണിൽ 6 മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഇതോടുകൂടിയാണ് ഈ 27 കാരനായ താരത്തിന് ഓസ്ട്രിയൻ നാഷണൽ ടീമിലേക്ക് വഴി തുറന്നത്.

Austriaindian FootballManprit Sarkaria
Comments (0)
Add Comment