പ്രതിരോധിക്കുക എന്നത് തോൽവി സമ്മതിക്കുക എന്നാണ്, അർജന്റീനക്കെതിരെ ആധിപത്യം പുലർത്തും:കാത്തിരിക്കുന്നത് കടുത്ത മത്സരമെന്ന സൂചനയുമായി ബിയൽസ.

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാല് മത്സരങ്ങളാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന കളിച്ചിട്ടുള്ളത്.നാലു മത്സരങ്ങളിലും അർജന്റീന വിജയിച്ചു മുഴുവൻ പോയിന്റുകളും തൂത്തുവാരിയിട്ടുണ്ട്.അർജന്റീന തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ ഇനിയുള്ള രണ്ടു മത്സരങ്ങൾ അർജന്റീനയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല.

കാരണം വരുന്ന പതിനേഴാം തീയതി നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഉറുഗ്വ വരുന്നത്. രണ്ടാമത്തെ മത്സരത്തിൽ വൈരികളായ ബ്രസീലിനെ അർജന്റീന നേരിടും. ബ്രസീൽ ഇപ്പോൾ അത്ര മികച്ച സമയത്തിൽ അല്ലെങ്കിലും അർജന്റീനക്കെതിരെ കളിക്കുമ്പോൾ അവർ പൂർവ്വ ശക്തി പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഉറുഗ്വയുടെ പരിശീലകൻ പ്രശസ്തനായ മാഴ്സെലോ ബിയൽസയാണ്. അർജന്റീനയെ അറിയുന്ന അർജന്റൈൻ പരിശീലകനാണ് ഇദ്ദേഹം. മാത്രമല്ല ആക്രമണ ഫുട്ബോളിനെ വളരെയധികം ഇഷ്ടപ്പെടുന്ന കോച്ച് കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഉറുഗ്വയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണ ഫുട്ബോളായിരിക്കും അർജന്റീനക്ക് നേരിടേണ്ടി വരിക എന്ന് ബിയൽസ തന്നെ ഇപ്പോൾ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലേക്ക് ഉൾവലിയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

അർജന്റീനക്കെതിരെയുള്ള മത്സരം യാതൊരുവിധത്തിലും എളുപ്പമാവില്ല.അവരുടെ ഗെയിം മോഡൽ എന്താണ് എന്നത് വളരെ കാലമായി നമുക്ക് എല്ലാവർക്കും വ്യക്തമാണ്.ഒരു മികച്ച നിലയിലാണ് ഇപ്പോൾ അവർ കളിച്ചുകൊണ്ടിരിക്കുന്നത്.പക്ഷേ മത്സരത്തിൽ ആധിപത്യം പുലർത്തുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരിക്കും ഞങ്ങൾ കളത്തിൽ ഇറങ്ങുക. മത്സരം ഹോം മത്സരമാണോ എവേ മത്സരമാണോ എന്നതിനൊന്നും ഇവിടെ പ്രസക്തിയില്ല. പ്രതിരോധത്തിലേക്ക് ഉള്ള വലയുന്നത് പരാജയം സമ്മതിക്കുന്നതിന്റെ ആദ്യഘട്ടമാണ്,ബിയൽസ പറഞ്ഞു.

അതായത് അർജന്റീനയും ഉറുഗ്വയും തമ്മിലുള്ള മത്സരം ഒരു കടുത്ത പോരാട്ടമായിരിക്കും. രണ്ട് ടീമുകളുടെ ഭാഗത്തുനിന്നും നിരന്തരം ആക്രമണങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് ഉറുഗ്വയുള്ളത്. നിരവധി സൂപ്പർ താരങ്ങളാണ് രണ്ട് ടീമിന്റെ ഭാഗത്തും ഈ മത്സരത്തിൽ അണിനിരക്കുക.

ArgentinaLionel MessiMarcelo BielsaUruguay
Comments (0)
Add Comment