ഞെട്ടിക്കുന്ന കാഴ്ച്ച, അബദ്ധവശാൽ അർജന്റൈൻ താരത്തിന്റെ കാലൊടിച്ചു,മാഴ്സെലോ കളിക്കളം വിട്ടത് കരഞ്ഞു കൊണ്ട്.

വളരെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇന്ന് കോപ ലിബർട്ടഡോറസിൽ നിന്നും കാണാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പരിക്കുകളിൽ ഒന്നാണ് അർജന്റൈൻ താരമായ ലൂസിയാനോ സാഞ്ചസിന് വന്നിട്ടുള്ളത്. അബദ്ധവശാലാണെങ്കിലും അതിന് കാരണക്കാരനായ ബ്രസീലിയൻ ലെജണ്ടായ മാഴ്സെലോയായിരുന്നു.

കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അർജന്റീനയിൽ വെച്ചായിരുന്നു മത്സരം.മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. പക്ഷേ 58ആം മിനിട്ടിലാണ് അബദ്ധവശാൽ മാഴ്സെലോ ലൂസിയാനോയെ ഫൗൾ ചെയ്തത്

അദ്ദേഹത്തിന്റെ കാലിന് ചവിട്ടേൽക്കുകയായിരുന്നു.ഫലമായിക്കൊണ്ട് അദ്ദേഹത്തിന്റെ കാലൊടിയുകയും ചെയ്തു. വളരെ ഗുരുതരമായ ഒരു ഫൗളാണ് സംഭവിച്ചത്. അതിന്റെ ഞെട്ടൽ മാഴ്സെലോ ഉൾപ്പെടെയുള്ളവർ കളിക്കളത്തിൽ വച്ച് പ്രകടിപ്പിക്കുകയും ചെയ്തു.മാഴ്സെലോക്ക് റെഡ് കാർഡ് ലഭിച്ചു. അറിയാതെയാണെങ്കിലും തന്റെ ഭാഗത്തുനിന്ന് വരുത്തിയ പിഴവിനെ ഓർത്ത് കരഞ്ഞു കൊണ്ടാണ് മാഴ്സെലോ കളിക്കളം വിട്ടത്.

ദീർഘകാലം ലൂസിയാനോ പുറത്തിരിക്കേണ്ടി വരുമെന്നത് ആ ഫൗളിന്റെ വീഡിയോകളിൽ നിന്നും വ്യക്തമാണ്. ഒരുപക്ഷേ കരിയർ തന്നെ അവസാനിച്ചേക്കാവുന്ന രൂപത്തിലുള്ള ഫൗളാണ് സംഭവിച്ചത്.പക്ഷേ പരിക്കിന്റെ ആഴം കൂടുതൽ വ്യക്തമായിട്ടില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് നമുക്ക് കാണാനാവുക.

ArgentinaBrazilmarcelo
Comments (0)
Add Comment