2017 ഏപ്രിൽ 23 ആം തീയതി നടന്ന എൽ ക്ലാസിക്കോ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയിച്ചിരുന്നത്.ആവേശകരമായ ഒരു പോരാട്ടമായിരുന്നു നടന്നിരുന്നത്. മത്സരത്തിന്റെ അവസാനത്തിൽ പ്രതിരോധനിര താരങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ലയണൽ മെസ്സി മനോഹരമായ ഒരു ഗോൾ നേടുകയായിരുന്നു. അതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ വലിയ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
റയൽ ആരാധകർക്ക് മുന്നിൽ തന്റെ ജേഴ്സി ഊരി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു മെസ്സി സെലിബ്രേഷൻ നടത്തിയത്.ബാഴ്സലോണക്ക് വേണ്ടി ലയണൽ മെസ്സി നേടുന്ന 500-ാമത്തെ ഗോൾ അതായിരുന്നു. ആ മത്സരം വളരെയധികം അഗ്രസീവായിരുന്നു.സംഘർഷഭരിതമായ ആ മത്സരത്തിൽ ലയണൽ മെസ്സി വളരെ അഗ്രസീവായി കൊണ്ടായിരുന്നു കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആ മത്സരം വളരെയധികം ആവേശഭരിതമായിരുന്നു.
ആ മത്സരത്തെക്കുറിച്ചും മെസ്സിയുടെ ഷർട്ട് സെലിബ്രേഷനെക്കുറിച്ചുമൊക്കെ റയലിന്റെ ബ്രസീലിയൻ താരമായ മാഴ്സെലോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ ഗോൾ വഴങ്ങുകയും ലയണൽ മെസ്സി ആ സെലിബ്രേഷൻ നടത്തുകയും ചെയ്തപ്പോൾ താൻ നരകത്തിലായിരുന്നു എന്നാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സിയെ ഒരിക്കലും ദേഷ്യം പഠിപ്പിക്കാൻ പാടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ആ സമയത്ത് ഞാൻ നരകത്തിലായിരുന്നു.മത്സരങ്ങൾക്കിടയിൽ സാധാരണ ലയണൽ മെസ്സി സംസാരിക്കാറില്ല. ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിക്കാറുമില്ല.കാരണം മത്സരങ്ങൾക്കിടയിൽ മെസ്സി ശാന്തനായിരിക്കും.ഞങ്ങൾ എപ്പോഴും പരസ്പരം പറയാറുണ്ട്, മെസ്സിയെ അങ്ങനെ തന്നെ വിടണം എന്ന്.കാരണം നമ്മൾ മെസ്സിയെ പ്രകോപിപ്പിച്ചാൽ തീർച്ചയായും അദ്ദേഹത്തിനു ദേഷ്യം വരും, അദ്ദേഹത്തിന് ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നീട് കൂടുതൽ ബുദ്ധിമുട്ടാവുകയാണ് ചെയ്യുക,ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.
എൽ ക്ലാസ്സിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് ലയണൽ മെസ്സി. ഒട്ടേറെ മനോഹരമായ മുഹൂർത്തങ്ങൾ എൽ ക്ലാസ്സിക്കോകളിൽ നമ്മൾ ലയണൽ മെസ്സിയിൽ നിന്നും കണ്ടിട്ടുണ്ട്. അക്കാലത്തെ ആവേശം ഇന്നത്തെ എൽ ക്ലാസ്സിക്കോകൾക്ക് ലഭിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്.