പറഞ്ഞ വാക്ക് പാലിക്കാനായില്ല, കേരള ബ്ലാസ്റ്റേഴ്സ് ആരാധകനോട് മാപ്പ് പറഞ്ഞ് മാർക്കസ് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ 2023/24 സീസണിന് കഴിഞ്ഞ ദിവസമാണ് വിരാമമായത്.ഐഎസ്എൽ പ്ലേ ഓഫിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ഒഡീഷ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയിലെ സ്പോർട്സ് ജേണലിസ്റ്റാണ് മാർക്കസ് മെർഗുലാവോ. ഇന്ത്യൻ ഫുട്ബോളുമായും ഐഎസ്എല്ലുമായും ബന്ധപ്പെട്ട ഏറ്റവും വിശ്വസനീയമായ വിവരങ്ങൾ നൽകുന്ന വ്യക്തി കൂടിയാണ് മെർഗുലാവോ. അദ്ദേഹം ഈ സീസണിന്റെ മധ്യത്തിൽ വച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ഉറപ്പ് നൽകിയിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചാൽ ഉടൻ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് നൽകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ സീസൺ കഴിഞ്ഞദിവസം അവസാനിച്ചിട്ടും അദ്ദേഹം അപ്ഡേറ്റ് നൽകിയിരുന്നില്ല.
ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ രംഗത്ത് വന്നിരുന്നു.ആ ബ്ലാസ്റ്റേഴ്സ് ഫാനിന്റെ കമന്റ് ഇങ്ങനെയായിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ കാര്യം എന്തായി?ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം കഴിഞ്ഞാൽ അപ്ഡേറ്റ് നൽകുമെന്ന് നിങ്ങൾ വാക്ക് തന്നതാണ്.ഞങ്ങൾക്ക് പാലിക്കാൻ കഴിയാത്ത ഉറപ്പുകൾ ഒരു കാരണവശാലും നൽകാതിരിക്കുക,ഇതായിരുന്നു ആരാധകൻ മെർഗുലാവോക്ക് നൽകിയിരുന്ന ഉപദേശം.
ഇതിനോട് മെർഗുലാവോ പ്രതികരിച്ചിട്ടുണ്ട്.ഓക്കേ സർ,ക്ഷമ ചോദിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.ഇതിപ്പോൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.ആ കമന്റ് ഇട്ട ബ്ലാസ്റ്റേഴ്സ് ആരാധകനെ തന്നെ ചിലർ ഇക്കാര്യത്തിൽ വിമർശിക്കുന്നുണ്ട്. ഏതായാലും ക്ലബ്ബുമായി ബന്ധപ്പെട്ട ആപ്ഡേറ്റ് നൽകാൻ ഇതുവരെ മാർക്കസിന് കഴിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വിശ്വസനീയമായ വിവരങ്ങൾ ഇനിയും നൽകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.