കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയായിരുന്നു ദിമി ബ്ലാസ്റ്റേഴ്സ് വിട്ട് കൊണ്ട് ഈസ്റ്റ് ബംഗാളിലേക്ക് പോയത്.അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഒരു താരത്തെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഒരുപാട് കാലമായി ബ്ലാസ്റ്റേഴ്സ് നടത്തുന്നു.എന്നാൽ അതെല്ലാം വിഫലമാവുകയാണ് ചെയ്തിട്ടുള്ളത്.
രണ്ട് അർജന്റീന താരങ്ങൾ, ഒരു ജർമൻ താരം എന്നിവർക്കുവേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ഇത് മൂന്നും വിഫലമാവുകയായിരുന്നു. അതിനുശേഷം മറ്റൊരു താരവുമായാണ് ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നത്. അടുത്ത 48 മണിക്കൂറുകൾ നിർണായകമാണെന്ന് മാർക്കസ് മെർഗുലാവോ പറഞ്ഞിരുന്നു.ഇന്നലെ രാത്രിയോടുകൂടി ആ സൈനിങ്ങ് പൂർത്തിയാകാൻ സാധ്യതയുണ്ട് എന്നായിരുന്നു മെർഗുലാവോ നൽകിയ അപ്ഡേറ്റ്.എന്നാൽ ഇന്നലെ രാത്രിയോടുകൂടി അത് സംഭവിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ആരാധകർ ഇതിലെ വിശദാംശങ്ങൾ തേടിയിരുന്നു.ആ സൈനിങ്ങും പരാജയപ്പെട്ടോ എന്നായിരുന്നു ചോദ്യം.എന്നാൽ സൈനിങ്ങ് പരാജയപ്പെട്ടിട്ടില്ല.മറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.അത് പൂർത്തിയാക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നാണ് മെർഗുലാവോ നൽകിയ വിവരം.
ചുരുക്കത്തിൽ ചർച്ച നടത്തുന്ന താരവുമായി ഇതുവരെ കരാറിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. പക്ഷേ വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്.എത്രയും പെട്ടെന്ന് സൈനിങ് ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടതുണ്ട്.അടുത്തമാസം പകുതിക്ക് വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുകയാണ്.അതിനു മുൻപ് ഏറ്റവും മികച്ച രൂപത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഒരുങ്ങേണ്ടതുണ്ട്.
സ്ട്രൈക്കറുടെ സൈനിങ്ങ് ഇത്രയധികം വൈകിയത് വലിയ ഒരു പോരായ്മ തന്നെയാണ്. കാരണം അദ്ദേഹം ക്ലബ്ബുമായി അഡാപ്റ്റാവുമ്പോഴേക്കും ഒരുപാട് സമയം വൈകിയിട്ടുണ്ടാകും. ഏതായാലും ഒരു മികച്ച താരത്തെ തന്നെ കൊണ്ടുവരാൻ സ്കിൻകിസിന് കഴിയുമെന്നുള്ള ശുഭാപ്തി വിശ്വാസം ആരാധകർ ഇതുവരെ കൈവിട്ടിട്ടില്ല.