ഇനി അത് സംഭവിച്ചാൽ അത്ഭുതപ്പെടേണ്ടി വരും: നിലപാട് വ്യക്തമാക്കി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.പ്രധാനമായും മൂന്ന് വിദേശ താരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്.എന്നാൽ മികച്ച ഡൊമസ്റ്റിക് സൈനിങ്ങുകൾ ഉണ്ടായിട്ടില്ല.അത് ആരാധകരെ വല്ലാതെ നിരാശരാക്കിയിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ മറ്റൊരു വാർത്ത ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഒരു സ്വാപ് ഡീൽ നടത്തുന്നു എന്നായിരുന്നു വാർത്ത.കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇന്ത്യൻ പ്രതിരോധ നിര താരമായ പ്രീതം കോട്ടാലിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യും. അങ്ങനെ അദ്ദേഹത്തിന് മോഹൻ ബഗാനിലേക്ക് പോകാം. പകരം അവർ ദീപക് ടാൻഗ്രിയുടെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യും. അങ്ങനെ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാം.ഈ ഡീൽ നടന്നേക്കു എന്നായിരുന്നു വാർത്തകൾ.

എന്നാൽ അതിലെ പുതിയ അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.ഇനി അത് നടക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.ഇനിയെങ്ങാനും അത് സംഭവിച്ചു കഴിഞ്ഞാൽ താൻ അത്ഭുതപ്പെടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനർത്ഥം ഈ സ്വാപ് ഡീൽ നടക്കാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്ന് തന്നെയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആ പ്രതീക്ഷയും അവസാനിക്കുകയാണ്.

ദീപക് ടാൻഗ്രി വളരെ മികച്ച ഒരു താരമാണ്. അദ്ദേഹത്തെ കൈവിട്ടാൽ അത് വലിയ നഷ്ടമാകും എന്ന വിലയിരുത്തലിലാണ് മോഹൻ ഉള്ളത്. അതുകൊണ്ടുതന്നെയാണ് അവർ ഇതിൽ നിന്നും പിന്മാറിയിട്ടുള്ളത്.ഫലത്തിൽ വരുന്ന സീസണിലും ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്രീതം കോട്ടാൽ ഉണ്ടായിരിക്കും. പ്രധാനപ്പെട്ട ഇന്ത്യൻ സൈനിങ്ങുകൾ ഒന്നും ഉണ്ടാവാത്തത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. പ്രത്യേകിച്ച് ക്ലബ്ബിന്റെ മധ്യനിര വളരെ ദുർബലമാണ്.

ബംഗളൂരു എഫ്സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അത് കാണാൻ സാധിച്ചതുമാണ്.ജീക്സൺ സിംഗ്,സഹൽ എന്നിവർ ക്ലബ്ബ് വിട്ടത് വലിയ തിരിച്ചടിയാണ്.ശരാശരി താരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ വെക്കുന്നതിൽ അർത്ഥമില്ല എന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തൽ.

Deepak TangriPritam Kotal
Comments (0)
Add Comment