ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം പിളർക്കുന്ന വാർത്ത,മാർക്കോ ലെസ്ക്കോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിർണായക വാർത്തകൾ ഇപ്പോൾ പുറത്തോട്ട് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന താരങ്ങളെ കുറിച്ചുള്ള റൂമറുകൾ വളരെ വ്യാപകമാണ്. അതേസമയം സുപ്രധാന താരങ്ങൾ ഉൾപ്പെടെ ക്ലബ്ബ് വിടുമെന്നും റൂമറുകൾ ഉണ്ട്. ചുരുക്കത്തിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു വലിയ അഴിച്ചുപണി തന്നെ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത കൂടി 90nd Stoppage ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല.അദ്ദേഹം ക്ലബ്ബ് വിടുകയാണ്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറയും.
ഈ സീസൺ അവസാനിക്കുന്നതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ടും അവസാനിക്കും.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത്. 2021/22 സീസണലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ക്രൊയേഷ്യൻ ഡിഫൻഡർ സൈൻ ചെയ്തിരുന്നത്.ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്ത സമയത്ത് തന്നെയാണ് ഇദ്ദേഹവും ജോയിൻ ചെയ്യുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ വൻമതിലായി മാറുകയായിരുന്നു ലെസ്ക്കോവിച്ച്.
കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഈ സീസണിൽ മാത്രമാണ് ഒരല്പമെങ്കിലും അദ്ദേഹം പിറകോട്ട് പോയിട്ടുള്ളത്.മാത്രമല്ല പരിക്ക് ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടുത്തി കളഞ്ഞു. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പൂർണ്ണ മികവിലേക്ക് ഉയരാൻ കഴിഞ്ഞതുമില്ല.അതുകൊണ്ടൊക്കെയാണ് 32 കാരനായ ഈ താരത്തെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ പ്രേരിപ്പിക്കുന്നത്. മറ്റൊരു ഡിഫൻഡർ ആയ ഡ്രിൻസിച്ചിന്റെ വരവും മികച്ച പ്രകടനവും ഇതിന്റെ മറ്റൊരു കാരണം കൂടിയാണ്.
ഈ സീസണൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴു മത്സരങ്ങളാണ് ഈ ഡിഫൻഡർ കളിച്ചിട്ടുള്ളത്.കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളും അതിന് തൊട്ടുമുന്നേയുള്ള സീസണൽ 21 മത്സരങ്ങളും ഈ ഡിഫന്റർ കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രബിന് വേണ്ടിയും ക്രൊയേഷ്യയുടെ ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ലെസ്ക്കോ.ആരാധകരുടെ പ്രിയപ്പെട്ട താരമായ ഇദ്ദേഹത്തിന്റെ വിടവാങ്ങൽ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദുഃഖം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.