കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.ഐഎസ്എൽ പ്ലേ ഓഫിൽ ഒഡീഷയോട് പരാജയപ്പെട്ടതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ യാത്ര അവസാനിച്ചു കഴിഞ്ഞത്.അടുത്ത സീസണിലേക്ക് കാര്യമായ അഴിച്ച് പണികളും മാറ്റങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇതിനോടകം തന്നെ ഒരുപാട് റൂമറുകൾ വന്നിരുന്നു.
അതിൽ പെട്ട ഒന്നാണ് മാർക്കോ ലെസ്ക്കോവിച്ചിന്റെ ഭാവി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ നിർണായക സാന്നിധ്യമാണ് ക്രോയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച്.ഈ സീസണിൽ പരിക്ക് കാരണം അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല.ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ് വിടുകയാണ് എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ.
ലെസ്ക്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിടുന്നു എന്നത് ശരി തന്നെയാണ്.പക്ഷേ നമ്മൾ കരുതിയത് പോലെയല്ല കാര്യങ്ങൾ,കേരള ബ്ലാസ്റ്റേഴ്സല്ല അദ്ദേഹത്തെ ഒഴിവാക്കുന്നത്. മറിച്ച് അദ്ദേഹമാണ് ബ്ലാസ്റ്റേഴ്സ് വിടുന്നത്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് മടിയൊന്നുമില്ല,ബ്ലാസ്റ്റേഴ്സിന് സമ്മതമാണ്.
പക്ഷേ ലെസ്ക്കോവിച്ച് ക്ലബ്ബിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല.ഇന്ത്യയിൽ തന്നെ തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.ഇന്ത്യയിലെ ജീവിതം മതിയായതുകൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത് എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിൽ ഉണ്ടാവില്ല.എന്നാൽ മറ്റൊരു പ്രതിരോധ നിര താരമായ ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ സീസണിൽ 11 മത്സരങ്ങൾ മാത്രമാണ് ലെസ്ക്കോക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.2021 സമ്മറിലായിരുന്നു ഇദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്.ആദ്യ സീസണിലൊക്കെ ഗംഭീര പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 48 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്.ക്രോയേഷ്യൻ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.