മാർക്കോ ലെസ്ക്കോവിച്ച് എന്ന് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ ഇവാൻ വുകുമനോവിച്ച്.

വിലക്കുകളും പരിക്കുകളും കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത് പ്രതിരോധനിരയിലാണ്. പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ ഡിഫൻസിനെ വെച്ചുകൊണ്ടാണ് കളിക്കുന്നത്. എന്നിട്ടും കഴിഞ്ഞ മത്സരത്തിൽ ഒരു ആവേശ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്സിനെ വല്ലാതെ അലട്ടുന്നത് മിലോസ് ഡ്രിൻസിച്ചിന്റെ വിലക്കാണ്.റെഡ് കാർഡ് കണ്ടതിന് തുടർന്ന് മൂന്നു മത്സരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം മറ്റൊരു വിദേശ പ്രതിരോധനിര താരമായ മാർക്കോ ലെസ്ക്കോവിച്ച് പരിക്കിന്റെ പിടിയിലുമാണ്. ഈ സീസണിൽ ഇതുവരെ ക്ലബ്ബിന് വേണ്ടി കളിക്കാൻ ഈ ക്രൊയേഷ്യൻ താരത്തിന് കഴിഞ്ഞിട്ടില്ല.

പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടി അദ്ദേഹം നാട്ടിലേക്ക് തന്നെ മടങ്ങിയിരുന്നു.ലെസ്ക്കോവിച്ച് എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്.അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ആ മത്സരത്തിൽ ലെസ്ക്കോവിച്ചിനെ നമുക്ക് പ്രതീക്ഷിക്കാമോ എന്ന് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അടുത്ത മത്സരത്തിലും അദ്ദേഹം ഉണ്ടാവില്ല എന്ന് തന്നെയാണ് കോച്ച് വ്യക്തമാക്കിയിട്ടുള്ളത്.

നവംബർ നാലാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടുന്നത്.അതിനുശേഷം വലിയ ഒരു ഇടവേളയാണ്.എന്തെന്നാൽ ഇന്റർനാഷണൽ ബ്രേക്ക് വരുന്നുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലെസ്ക്കോവിച്ചിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് പരിശീലകൻ ഇവാൻ പറഞ്ഞിട്ടുണ്ട്. പിന്നീട് നവംബർ 25 ആം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. ആ മത്സരത്തിൽ മാർക്കോ ലെസ്ക്കോവിച്ച് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അതുതന്നെയാണ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.

നവംബർ 25 ആം തീയതി നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം വിജയിക്കുക എന്നതാണ് ഇപ്പോൾ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ ഇറക്കാനുള്ള സാധ്യതകൾ ഇവിടെ കാണുന്നുണ്ട്. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും ആരാധകർക്ക് ആശാവഹമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

Ivan VukomanovicKerala BlastersMarko Leskovic
Comments (0)
Add Comment