കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിടയിലെ ക്രൊയേഷ്യൻ സാന്നിധ്യമായിരുന്നു മാർക്കോ ലെസ്ക്കോവിച്ച്.ആദ്യത്തെ രണ്ട് വർഷവും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ പ്രതീക്ഷിച്ച രൂപത്തിൽ അല്ല മുന്നോട്ട് പോയത്.പരിക്ക് കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു.
അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.ലെസ്ക്കോവിച്ച് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭാവം വലിയൊരു നഷ്ടം തന്നെയാണ്. മൂന്ന് സീസണുകൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം കളിച്ച ഈ ഡിഫൻഡർ ഒരു ഗോൾ ക്ലബ്ബിന് വേണ്ടി നേടുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ താരം പുതിയ ക്ലബ്ബിലേക്ക് പോവുകയാണ്.തന്റെ ജന്മനാടായ ക്രൊയേഷ്യയിലേക്ക് തന്നെയാണ് ലെസ്ക്കോ മടങ്ങുന്നത്.
NK സ്ലാവെൻ ബെലുപോ എന്ന ക്രൊയേഷ്യൻ ക്ലബ്ബിലേക്കാണ് അദ്ദേഹം ചേർക്കുന്നത്. ക്രൊയേഷ്യൻ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെ ഡൈനാമോ സാഗ്രബ് ഉൾപ്പെടെയുള്ള പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. ക്രൊയേഷ്യയുടെ ദേശീയ ടീമിന് വേണ്ടിയും ലെസ്ക്കോവിച്ച് കളിച്ചിട്ടുണ്ട്. 33 കാരനായ താരം ക്രൊയേഷ്യയിൽ തന്നെ തിരിച്ചെത്താൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ആരെ കൊണ്ടുവരുമെന്നത് വ്യക്തമല്ല.ടോം ആൽഡ്രെഡുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നു.ഞാൻ അതിൽ കൂടുതൽ പുരോഗതികൾ ഒന്നും കൈവന്നിട്ടില്ല. ഏതായാലും മികച്ച ഒരു സെന്റർ ബാക്കിനെ തന്നെ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ആവശ്യമുണ്ട്.