ലയണൽ മെസ്സിയെ മാനസികമായി അത് ബാധിച്ചിട്ടുണ്ട് : ഇന്റർ മയാമി കോച്ച് അപ്ഡേറ്റ് നൽകുന്നു.

ഇന്റർ മയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നു. കളിച്ചു തുടങ്ങിയ മെസ്സിക്ക് അധികം വൈകാതെ കളിക്കളം വിടേണ്ടി വരികയായിരുന്നു. കാരണം മസിൽ ഓവർലോഡ് തന്നെയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച മെസ്സിയെ മയാമി കോച്ച് പിൻവലിക്കുകയായിരുന്നു.

ഇനി ഇന്റർ മയാമിയുടെ അടുത്ത മത്സരം ഓർലാന്റോക്കെതിരെയാണ്.തിങ്കളാഴ്ച പുലർച്ചയാണ് ആ മത്സരം നടക്കുക.ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല എന്ന സൂചന നേരത്തെ തന്നെ ഇന്ററിന്റെ കോച്ച് നൽകിയതാണ്. പുതിയ ട്രെയിനിങ് സെഷനിൽ മെസ്സി ടീമിനോടൊപ്പം പങ്കെടുത്തിട്ടുമില്ല.

ഈ ട്രെയിനിങ്ങിന് ശേഷം ഇന്റർ മയാമി കോച്ച് മാധ്യമങ്ങളെ കണ്ടിരുന്നു.ലയണൽ മെസ്സിയെക്കുറിച്ച് അദ്ദേഹം അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. മെസ്സിക്ക് പരിക്കില്ലെന്നും ആ പഴയ മസിൽ പ്രശ്നങ്ങൾ തന്നെയാണ് മെസ്സിയെ അലട്ടുന്നത് എന്നുമാണ് മാർട്ടിനോ പറഞ്ഞത്. ഫിറ്റ്നസ് പ്രശ്നങ്ങൾ മെസ്സിയെ മാനസികമായി ബാധിച്ചു തുടങ്ങിയെന്നും മാർട്ടിനോ പറഞ്ഞിട്ടുണ്ട്.

മെസ്സിക്ക് പുതുതായി പരിക്ക് ഒന്നുമില്ല.പക്ഷേ പഴയ ആ പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നത്. അത് അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല.എനിക്കത് വിശദീകരിക്കാൻ കഴിയില്ല. പക്ഷേ അത് അദ്ദേഹത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.മാനസികമായി വരെ അദ്ദേഹത്തെ അത് ബാധിച്ചിട്ടുണ്ട്.ഈ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് സ്വതന്ത്രമായി അദ്ദേഹത്തിന് കളിക്കാൻ കഴിയുന്നില്ല, കോച്ച് പറഞ്ഞു.

ഈ മത്സരത്തിനുശേഷം ഓപ്പൺ കപ്പിലെ ഫൈനൽ മത്സരമാണ് മയാമി കളിക്കുക. ആ മത്സരത്തിൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല. മെസ്സി ഇല്ലെങ്കിൽ അത് തീർച്ചയായും വമ്പൻ തിരിച്ചടി തന്നെയായിരിക്കും

Gerardo Martinointer miamiLionel Messi
Comments (0)
Add Comment