Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഞങ്ങളാണ് നന്നായി കളിച്ചത് :അർജന്റൈൻ കോച്ച് മശെരാനോ!

224

ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഫ്രാൻസ് ഒരു ഗോളിനാണ് അവരെ തോൽപ്പിച്ചിട്ടുള്ളത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായി കഴിഞ്ഞു. ആതിഥേയരായ ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയും ചെയ്തു.തോൽവി അർജന്റീനക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്.

കാരണം ഗോൾഡ് മെഡൽ ഫേവറേറ്റുകളിൽ ഒന്ന് അർജന്റീനയായിരുന്നു. സൂപ്പർ താരങ്ങളാൽ സമ്പന്നമായ അർജന്റീന ഗോൾഡ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ ഈ തോൽവി അവരുടെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചു. നല്ല രൂപത്തിൽ കളിച്ചിരുന്നുവെങ്കിലും ഗോളുകൾ നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നില്ല എന്നത് തിരിച്ചടിയാവുകയായിരുന്നു.

ഇതുതന്നെയാണ് അവരുടെ പരിശീലകനായ ഹവിയർ മശെരാനോ മത്സരശേഷം പറഞ്ഞിട്ടുള്ളത്. അർജന്റീനയാണ് മത്സരത്തിൽ നന്നായി കളിച്ചത് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ തോൽവി തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്നും മശെരാനോ പറഞ്ഞിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തോൽവി ഞങ്ങളെ നന്നായി വേദനിപ്പിക്കുന്നുണ്ട്.കാരണം കൂടുതൽ മുന്നോട്ടു പോകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.ഈ തോൽവി ഞങ്ങൾ അർഹിച്ചിരുന്നില്ല. കാരണം ഞങ്ങളാണ് മത്സരത്തിൽ നന്നായി കളിച്ചത്.ഫുട്ബോൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്, വിജയിക്കാൻ ആവശ്യമായ സർവതും ചെയ്തിട്ടും നമുക്ക് വെറുംകയ്യോടുകൂടി മടങ്ങേണ്ടി വന്നേക്കാം,ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞത്.

നിക്കോളാസ് ഓട്ടമെന്റി,ഹൂലിയൻ ആൽവരസ്,റുള്ളി,തിയാഗോ അൽമേഡ,എച്ചവേരി തുടങ്ങിയ സൂപ്പർ താരങ്ങൾ അർജന്റീനയുടെ നിരയിൽ ഉണ്ടായിരുന്നു.പക്ഷേ അവർക്ക് ഫ്രാൻസിനെ മറികടക്കാൻ സാധിക്കാതെ പോയി. ഈജിപ്ത് ഫ്രാൻസും തമ്മിലാണ് ഒരു സെമിയിൽ ഏറ്റുമുട്ടുക. മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടും.