വരുത്തിവെച്ചത് വൻ അബദ്ധങ്ങൾ,തോൽവി ചോദിച്ചു വാങ്ങി കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന തങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ എവേ മത്സരത്തിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ അപരാജിയെപ്പെടുത്തിയത്.

മുംബൈയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്.ഐമൻ,പേപ്ര എന്നിവർക്ക് പുറത്ത് ഇരിക്കേണ്ടിവന്നു. മറിച്ച് ദിമി,വിബിൻ എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുകയായിരുന്നു. രണ്ട് ടീമുകളും മത്സരത്തിന്റെ തുടക്കം തൊട്ടേ ആക്രമണാത്മക ശൈലിയിലാണ് കളിച്ചത്. അതുകൊണ്ടുതന്നെ മികച്ച ഒരു മത്സരമാണ് കാണാൻ കഴിഞ്ഞത്.

ആദ്യ പകുതിയുടെ അവസാനത്തിൽ ജോർഹെ പെരീര ഡയസ് മുംബൈ സിറ്റിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവാണ് ഈ ഗോളിന് വഴിവെച്ചത്. അദ്ദേഹത്തിന് അനായാസം കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമായിരുന്ന ബോൾ അദ്ദേഹം വിട്ടുകളയുകയായിരുന്നു.ഇതോടെ ഡയസ് അത് ഗോളാക്കി മാറ്റി.

എന്നാൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു.ഡാനിഷ്‌ ഫറൂഖാണ് ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടിക്കൊടുത്തത്.സന്ദീപിന്റെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ ഡാനിഷ് ഗോളാക്കിക്കി മാറ്റുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ആഘോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

അധികം വൈകാതെ തന്നെ മുംബൈ സിറ്റി ഒരു ഗോൾ നേടുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് വരുത്തി വെച്ച മറ്റൊരു അബദ്ധമാണ് രണ്ടാം ഗോൾ വഴങ്ങാൻ കാരണമായത്.പ്രീതം കോട്ടാലും ഗോൾകീപ്പറും തമ്മിൽ ധാരണയില്ലാതെ പോയത് രണ്ടാമത്തെ ഗോളിന് വഴിവെച്ചു.അപ്പൂയയാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. പിന്നാലെ മത്സരം ശക്തമാവുകയായിരുന്നു.

മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ സംഘർഷഭരിതമായിരുന്നു കാര്യങ്ങൾ. രണ്ട് ടീമിലെ താരങ്ങളും പരസ്പരം കളത്തിൽ ഏറ്റുമുട്ടുന്ന കാഴ്ച കാണാൻ കഴിഞ്ഞു. മത്സരത്തിൽ നിരവധി യെല്ലോ കാർഡുകളാണ് പിറന്നത്. മാത്രമല്ല മിലോസ്,വാൻ നീഫ് എന്നിവർക്ക് റെഡ് കാർഡ് വഴങ്ങേണ്ടിവന്നു. ഏതായാലും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

indian Super leagueKerala BlastersMumbai City Fc
Comments (0)
Add Comment