ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.സോബോസ്ലേയ്,സലാ എന്നിവർക്ക് പുറമെ മാറ്റി ക്യാഷിന്റെ ഒരു സെൽഫ് ഗോൾ കൂടിയാണ് ഇത്തരത്തിലുള്ള മികച്ച വിജയം ലിവർപൂളിന് നൽകിയത്.നുനസ്,അർനോൾഡ് എന്നിവർ ഓരോ അസിസ്റ്റുകൾ നേടി.ഇപ്പോൾ ലിവർപൂൾ മൂന്നാം സ്ഥാനത്താണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഴ്സണലിനോട് പരാജയമേൽക്കേണ്ടി വന്നതും ഇന്നലെയാണ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ആഴ്സണൽ വിജയിച്ചത്.റാഷ്ഫോർഡ് ഇരുപത്തിയേഴാം മിനിറ്റിൽ ലീഡ് നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ ഒഡേഗാർഡ് ആഴ്സണലിന് സമനില ഗോൾ നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ റൈസ്, ജീസസ് എന്നിവർ ഗോൾ നേടിയതോടെ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു.നിലവിൽ ആഴ്സണൽ അഞ്ചാമതും യുണൈറ്റഡ് 11ആം സ്ഥാനത്തുമാണ്.
പിഎസ്ജിയും ഇന്നലെ ജയം നേടിയിട്ടുണ്ട്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിയോണിനെ തോൽപ്പിച്ചത്. രണ്ട് ഗോളുകൾ നേടിയ എംബപ്പേ ഗോളടി തുടരുകയാണ്.അസെൻസിയോ,ഹക്കീമി എന്നിവർ ഓരോ ഗോളുകൾ വീതം നേടി.അസെൻസിയോ ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.പിഎസ്ജി ഇപ്പോൾ രണ്ടാം സ്ഥാനത്താണ് പട്ടികയിൽ ഉള്ളത്.ഒന്നാം സ്ഥാനത്ത് മൊണോക്കോയാണ്.
ബാഴ്സലോണയും ഇന്നലത്തെ ലീഗ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.രണ്ടു ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.കൂണ്ടെയിലൂടെ ബാഴ്സ മുന്നിലെത്തിയെങ്കിലും ഒസാസുന പിന്നീട് സമനില പിടിക്കുകയായിരുന്നു. എന്നാൽ അവസാനത്തിൽ ലഭിച്ച പെനാൽറ്റി ലെവ ഗോൾ ആക്കി മാറ്റിക്കൊണ്ട് ബാഴ്സക്ക് വിജയം നൽകി.പോയിന്റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ ഉള്ളത്.