കേരള ബ്ലാസ്റ്റേഴ്സിന്റെ പോപ്ലാറ്റനിക്കിനെ ഓർമ്മയില്ലേ? അദ്ദേഹം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

2018ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുന്നേറ്റ നിരയിലേക്ക് സ്ലോവേനിയൻ താരത്തെ സ്വന്തമാക്കിയത്.പോപ്ലാറ്റനിക്കായിരുന്നു ആ താരം. 2020 വരെയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 ലീഗ് മത്സരങ്ങൾ കളിച്ച ഈ മുന്നേറ്റ നിര താരം നാല് ഗോളുകളാണ് നേടിയത്.പിന്നീട് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിൽ കളിച്ച താരങ്ങളെ അങ്ങനെ ആരാധകർ മറക്കാറില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ ഓർമ്മകളിൽ ഇടമുള്ള താരമാണ് പോപ്ലാറ്റനിക്ക്. അദ്ദേഹം നിലവിൽ സ്ലോവേനിയയിലെ പ്രമുഖ ക്ലബ്ബായ ബ്രാവോക്ക് വേണ്ടിയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്. ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകൾ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തെ അർഹിച്ച അംഗീകാരം തേടി എത്തിയിട്ടുണ്ട്. സ്ലോവേനിയയുടെ ദേശീയ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് സീനിയർ ദേശീയ ടീമിലേക്ക് അദ്ദേഹത്തിന് വിളി വരുന്നത്. ജനുവരി 21 തീയതി USA ക്കെതിരെ ഒരു സൗഹൃദമത്സരം സ്ലോവേനിയ കളിക്കുന്നുണ്ട്. ആ മത്സരത്തിനു വേണ്ടിയുള്ള ടീമിലാണ് ഇപ്പോൾ പോപ്ലാറ്റനിക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്.

ഫിഫ റാങ്കിങ്ങിൽ 54 ആം സ്ഥാനത്തുള്ള ടീമാണ് സ്ലോവേനിയ. മാത്രമല്ല വരുന്ന യൂറോ കപ്പിന് യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് കഴിഞ്ഞാൽ യൂറോകപ്പിനുള്ള ടീമിലും ഇടം നേടാൻ ഈ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് സാധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.യൂറോകപ്പിന്റെ ഗ്രൂപ്പിൽ വമ്പൻമാരായ ഇംഗ്ലണ്ട്, ഡെന്മാർക്ക്,സെർബിയ എന്നിവരെയാണ് സ്ലോവേനിയക്ക് നേരിടേണ്ടത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.

പോപ്ലാറ്റനിക്കിന് കളിക്കാനുള്ള അവസരം ലഭിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നേരത്തെ ഇവരുടെ അണ്ടർ 21 ടീമിന് വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.ഏതായാലും അവസരം ലഭിക്കുകയാണെങ്കിൽ അത് മുതലെടുക്കേണ്ടത് പോപ്ലാറ്റനിക്കിന്റെ ആവശ്യകത കൂടിയാണ്.എന്തെന്നാൽ യൂറോ കപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് സ്ലോവേനിയ.

Matej Poplatanik
Comments (0)
Add Comment