ക്രിക്കറ്റ് ആരാധകരെ വരെ തോൽപ്പിച്ചു, വീണ്ടും അഭിമാനമായി മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്.ഒരു മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അങ്ങനെയല്ല.ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്.ഈയിടെ ഫിയാഗോ ഫാൻസ്‌ കപ്പ് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വന്തമാക്കിയത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

ഫാൻസ്‌ പോളിൽ ഫുട്ബോൾ ലോകത്തെ പല വമ്പൻ ക്ലബ്ബുകളെയും തോൽപ്പിച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ വിജയിച്ചിരുന്നത്. ഇതിൽ പ്രധാന പങ്ക് വഹിച്ചതും മഞ്ഞപ്പട തന്നെയായിരുന്നു.ഇപ്പോഴിതാ മറ്റൊരു പുരസ്കാരം കൂടി അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ പോപ്പുലർ ചോയിസ് ഫാൻ ക്ലബ് ഓഫ് ദി ഇയർ പുരസ്കാരമാണ് ഇപ്പോൾ മഞ്ഞപ്പട സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റ് ആരാധകരെ വരെ തോൽപ്പിച്ചു കൊണ്ടാണ് മഞ്ഞപ്പട ഈ പുരസ്കാരം നേടിയിട്ടുള്ളത്. ഫൈനൽ റൗണ്ടിൽ ബംഗളൂരു എഫ്സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ഇന്ത്യൻ ക്രിക്കറ്റ് ആരാധക കൂട്ടായ്മയായ ഭാരത് ആർമി,IPL ആരാധക കൂട്ടായ്മയായ SRH ഫാൻസ്‌ ഒഫീഷ്യൽ എന്നിവരെയൊക്കെ തോൽപ്പിച്ചു കൊണ്ടാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഫൈനൽ പോളിൽ 52% വോട്ടുകളാണ് മഞ്ഞപ്പട സ്വന്തമാക്കിയിട്ടുള്ളത്.

എന്നാൽ ഇത് ആദ്യമായിട്ടല്ല മഞ്ഞപ്പട സ്വന്തമാക്കുന്നത്. ഇതിനു മുൻപ് രണ്ട് തവണയും ഈ പുരസ്കാരം നേടിയിട്ടുണ്ട്. തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു വിജയം തന്നെയാണ് ഇത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ മഞ്ഞപ്പട തന്നെയാണ് എന്നുള്ളത് നമുക്ക് അവകാശപ്പെടാൻ സാധിക്കും.ബ്ലാസ്റ്റേഴ്സിനെ നല്ല സമയത്തും മോശം സമയത്തും ഒരുപോലെ പിന്തുണക്കാൻ ഈ ഫാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.

Kerala BlastersManjappada
Comments (0)
Add Comment