അർജന്റീനയുടെ രണ്ട് ഇതിഹാസതാരങ്ങളാണ് മാക്സി റോഡ്രിഗസും യുവാൻ റോമൻ റിക്വൽമിയും.ഈ രണ്ടു താരങ്ങളും ഒരു ഫെയർവെൽ പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 24ാം തീയതിയാണ് മാക്സി റോഡ്രിഗസിന്റെ റിട്ടയർമെന്റ് പാർട്ടി ഉള്ളത്. ജൂൺ 25 ആം തീയതിയാണ് റിക്വൽമിയുടെ പാർട്ടി ഉള്ളത്. അർജന്റീനയിൽ വെച്ചാണ് ഇത് നടക്കുന്നത്. ലിയോ മെസ്സി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൽ യാതൊരുവിധ കൺഫർമേഷനും ലഭിച്ചിട്ടില്ല.
മാക്സി റോഡ്രിഗസ് ജൂൺ 24ാം തീയതിയിലെ പരിപാടിക്ക് മെസ്സിയെ ക്ഷണിച്ചിരുന്നു.രസകരമായ രീതിയിലാണ് മെസ്സി മറുപടി പറഞ്ഞത്.വിഡ്ഢി.. അന്നന്റെ ബർത്ത് ഡേയാണ് എന്നാണ് മെസ്സി മറുപടി പറഞ്ഞതെന്ന് മാക്സി റോഡ്രിഗസ് പറഞ്ഞിട്ടുണ്ട്. ഈ വരുന്ന ജൂൺ 24ാം തീയതിയാണ് മെസ്സി 36ആം ജന്മദിനം ആഘോഷിക്കുന്നത്.
നമുക്ക് ജൂൺ 27ആം തീയതി പാർട്ടി നടത്താനും അതിനോടനുബന്ധിച്ച് മത്സരം നടത്താനും കഴിയില്ല,നമുക്ക് അത് ജൂൺ 24ആം തീയതി നടത്തേണ്ടിവരും. ഇതായിരുന്നു ഞാൻ മെസ്സിയോട് പറഞ്ഞത്.വിഡ്ഢി..അന്നെന്റെ ബർത്ത് ഡേയാണ്, ഇതാണ് മെസ്സി എന്നോട് മറുപടി പറഞ്ഞത് :മാക്സി റോഡ്രിഗസ് പറഞ്ഞു.
മെസ്സിയുടെ ബർത്ത് ഡേ ദിവസമാണ് ഈ ഫെയർവെൽ മത്സരം നടക്കുന്നത്.മെസ്സി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ നല്ല സെക്യൂരിറ്റികളും നിയന്ത്രണവിധേയമായ സാഹചര്യങ്ങളും ഉണ്ടെങ്കിൽ മെസ്സി ഇതിന്റെ ഭാഗമായേക്കുമെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്.