Big Breaking : എംബപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തി.
എംബപ്പേയും അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. കാരണം ഈ താരത്തോട് ഉടൻതന്നെ ഒരു തീരുമാനമെടുക്കാൻ പിഎസ്ജിയുടെ പ്രസിഡന്റ് പബ്ലിക് ആയിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നു.പിഎസ്ജിയിൽ തുടരണമെങ്കിൽ കരാർ പുതുക്കൽ നിർബന്ധമാണെന്നും ഏറ്റവും മികച്ച താരത്തെ ഫ്രീയായി കൊണ്ടുപോവാൻ പിഎസ്ജി അനുവദിക്കില്ല എന്നുമായിരുന്നു ഖലീഫി പറഞ്ഞിരുന്നത്.
പിഎസ്ജി നിലപാട് കടുപ്പിച്ചതോടെ എംബപ്പേക്ക് ഒരു അവസാന തീരുമാനത്തിൽ എത്തേണ്ടി വരികയാണ്.Cadena Ser എന്നത് ഒരു പ്രധാനപ്പെട്ട മാധ്യമമാണ്. അവർ ഒരു ബിഗ് ബ്രേക്കിംഗ് ന്യൂസ് പുറത്തുവിട്ടു കഴിഞ്ഞു. അതായത് എംബപ്പേ റയൽ മാഡ്രിഡുമായി കരാറിൽ എത്തിക്കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റയലുമായി personal Terms അംഗീകരിക്കുകയാണ് ഈ സ്ട്രൈക്കർ ചെയ്തിട്ടുള്ളത്. 5 വർഷത്തെ ഒരു ഡിലിലാണ് എംബപ്പേ സൈൻ ചെയ്യുക. 50 മില്യൻ യൂറോ എന്ന ഒരു സാലറി അദ്ദേഹത്തിന് ലഭിക്കും.എംബപ്പേയുടെ റിലീസ് ക്ലോസ് 1 ബില്യൺ യുറോ ആയിരിക്കും.
— Transfer News Live (@DeadlineDayLive) July 6, 2023
Real Madrid have already agreed personal terms on a contract with Kylian Mbappé for when he joins:
5-year deal
50M-a-year salary
€1BILLION release clause.
(Source: @La_SER) pic.twitter.com/VKfHwou8Qw
ഇനി റയൽ മാഡ്രിഡിന് പിഎസ്ജിയുമായി കരാറിൽ എത്തുകയാണ് വേണ്ടത്.ഫ്രഞ്ച് ക്ലബ്ബ് അദ്ദേഹത്തിന്റെ വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത് 200 മില്യൺ യൂറോ ആണ്. ഇത് നൽകിയാൽ റയലിന് അദ്ദേഹത്തെ സ്വന്തമാക്കാം. ഒരു വർഷത്തെ കോൺട്രാക്ട് മാത്രം അവശേഷിക്കുന്ന ഒരു താരത്തിന് 200 മില്യൺ നൽകുക എന്നത് ഒരു നഷ്ടക്കച്ചവടമാണ്. ഈ നഷ്ടക്കച്ചവടത്തിന് റയൽ തയ്യാറാകുമോ എന്നത് സംശയം ഉണ്ടാക്കുന്ന കാര്യമാണ്.