ക്രിസ്റ്റ്യാനോ കണ്ടു പഠിക്കട്ടെ..എംബപ്പേയും ഹാലന്റും ചെയ്തത്..എതിരാളികളായാൽ ഇങ്ങനെ വേണം.

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് നേടി. പരാജയപ്പെടുത്തിയത് ഏർലിംഗ് ഹാലന്റിനെയാണ്. മെസ്സിയെ പോലെ തന്നെ വളരെയധികം സാധ്യത കൽപ്പിക്കപ്പെട്ട താരമായിരുന്നു ഹാലന്റ്. മെസ്സിയെ പോലെ തന്നെ അർഹത ഹാലന്റിനുമുണ്ടായിരുന്നു. മാത്രമല്ല മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കിലിയൻ എംബപ്പേയാണ്. ഈ രണ്ട് യുവ പ്രതിഭകളെ മെസ്സി തന്റെ എട്ടാമത്തെ ബാലൺഡി’ഓർ സ്വന്തമാക്കിയത്.

മെസ്സി ഈ അവാർഡ് നേടിയപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അദ്ദേഹത്തെ ആദരിക്കുകയായിരുന്നു. ലയണൽ മെസ്സിക്ക് ഇന്നേവരെ ലഭിച്ച ഏറ്റവും മനോഹരമായ ആദരം. കളിക്കളത്തിലെ ചിരവൈരിത മാറ്റിനിർത്തിയാൽ അതിന് പുറത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് മെസ്സി.തിരിച്ച് ലയണൽ മെസ്സി അങ്ങോട്ടു എല്ലാവരോടും ബഹുമാനം വെച്ച് പുലർത്താറുണ്ട്.

മെസ്സി ബാലൺഡി’ഓർ സ്വന്തമാക്കിയതിൽ എംബപ്പേയോ അതല്ലെങ്കിൽ ഹാലന്റോ നീരസമൊന്നും പ്രകടിപ്പിച്ചിട്ടില്ല.അവർ അത് അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.എംബപ്പേ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മെസ്സിക്ക് അഭിനന്ദനങ്ങൾ നേർന്നിരുന്നു. നിങ്ങൾ അർഹിച്ച ഒരു പുരസ്കാരമാണ് നേടിയത് മെസ്സി എന്നാണ് എംബപ്പേയുടെ സന്ദേശം. പിന്നാലെ ഏർലിംഗ് ഹാലന്റും മുന്നോട്ടുവന്നു.

ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഹാലന്റ് മെസ്സി അഭിനന്ദിച്ചത്. ഒരു സ്റ്റോറി തന്നെ അദ്ദേഹം ഇട്ടിട്ടുണ്ട്.തന്നെ പരാജയപ്പെടുത്തിയ മെസ്സിയോട് അദ്ദേഹത്തിന് ബഹുമാനം മാത്രമാണ് ഉള്ളത്. നെയ്മർ ഉൾപ്പെടെയുള്ള ലോക ഫുട്ബോളിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളും ലയണൽ മെസ്സിക്ക് അഭിനന്ദനങ്ങൾ നേർന്നിരുന്നു.എതിരാളികൾ ആണെങ്കിലും എല്ലാവരും ലയണൽ മെസ്സിയോട് പരസ്പര ബഹുമാനം വെച്ചുപുലർത്തുന്നുണ്ട്.

പക്ഷേ ഇതിൽ നിന്നും കുറച്ചു വ്യത്യാസം പ്രകടിപ്പിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.മെസ്സിയുടെ ഏറ്റവും വലിയ എതിരാളിയായ റൊണാൾഡോ സ്വന്തം വില ഇപ്പോൾ കളഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. മെസ്സിയുടെ നേട്ടങ്ങളോട് അദ്ദേഹത്തിന് എതിർപ്പുകൾ ഉണ്ടാകാം, അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കാം. പക്ഷേ അത് പരസ്യമായി പ്രകടിപ്പിക്കാതെ ഇരുന്നുകൂടെ? അതാണ് പലരും ഇപ്പോൾ ചോദിക്കുന്നത്.

മെസ്സിയെ പരിഹസിച്ചുകൊണ്ട് റൊണാൾഡോ കമന്റ് ഇട്ടതിലൂടെ അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയാണ് പ്രകടമാകുന്നത് എന്നാണ് ലയണൽ മെസ്സിയുടെ ആരാധകർ ആരോപിക്കുന്നത്.ഏർലിങ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ കണ്ട് പഠിക്കാനും റൊണാൾഡോയുടെ ചില ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

Cristiano RonaldoErling HaalandKylian MbappeLionel Messi
Comments (0)
Add Comment