Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലിയോ മെസ്സിക്ക് മെസ്സേജ് നൽകി കിലിയൻ എംബപ്പേ.

1,634

ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 36ആം ജന്മദിനം ആഘോഷിച്ചത്.ഈ ബർത്ത് ഡേ മെസ്സിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തെന്നാൽ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേ ആണ് ഇത്. തന്റെ കരിയറിലെ ഏറ്റവും മൂല്യമുള്ള കിരീടമായി കൊണ്ടാണ് മെസ്സി വേൾഡ് കപ്പിനെ പരിഗണിച്ചിരുന്നത്.

മെസ്സി ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. രണ്ട് വർഷമാണ് മെസ്സി പിഎസ്ജിയിൽ കിലിയൻ എംബപ്പേക്കൊപ്പം കളിച്ചത്. മെസ്സിയുടെ ബർത്ത് ഡേ പ്രമാണിച്ച് എംബപ്പേ ഇൻസ്റ്റഗ്രാമിലൂടെ ഒരു മെസ്സേജ് മെസ്സിക്ക് നൽകിയിട്ടുണ്ട്. ലെജൻഡ് എന്നാണ് എംബപ്പേ മെസ്സിയെ അഭിസംബോധനം ചെയ്തിരിക്കുന്നത്.

ഹാപ്പി ബർത്ത് ഡേ ലെജന്റ് മെസ്സി. ഫാമിലിക്കും ഫ്രണ്ട്സിനുമൊപ്പം ഒരു നല്ല ദിനം നിങ്ങൾക്ക് നേരുന്നു.ഒരുമിച്ച് പാരീസിൽ ചിലവഴിച്ച ഈ രണ്ടു വർഷങ്ങൾക്ക് നന്ദി. ഒരു താരം എന്ന നിലയിലും പാർട്ട്ണർ എന്ന നിലയിലും എതിരാളി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാൻ ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്നും പഠിച്ചു. നിങ്ങളുടെ പുതിയ ഉദ്യമത്തിന് എല്ലാവിധ ആശംസകളും,എംബപ്പേ പറഞ്ഞു.

മെസ്സി ഇനി അമേരിക്കയിലാണ് കളിക്കുക.ഇന്റർ മിയാമിയാണ് മെസ്സിയെ സ്വന്തമാക്കിയത്.