ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റയൽ മാഡ്രിഡിന്റെയും ആരാധകനാണ് കിലിയൻ എംബപ്പേ എന്നത് പരസ്യമായ കാര്യമാണ്.ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങൾ പതിച്ച ഒരു റൂമിൽ എംബപ്പേ ഇരിക്കുന്ന ഫോട്ടോയൊക്കെ വൈറലായതാണ്.തന്റെ ഐഡോളായി കൊണ്ട് എംബപ്പേ പരിഗണിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
എന്നാൽ കഴിഞ്ഞ രണ്ടു വർഷം മെസ്സിക്കൊപ്പമായിരുന്നു എംബപ്പേ കളിച്ചിരുന്നത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹം പറഞ്ഞിരിക്കുകയാണ് എംബപ്പേ സഹതാരമായിരുന്ന ഡിയാലോ.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മണിക്കൂറുകളോളം എംബപ്പേ തർക്കിക്കുമെന്നാണ് ഡിയാലോ പറഞ്ഞത്.
കിലിയൻ എംബപ്പേയെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പറഞ്ഞാൽ എല്ലാമെല്ലാമാണ്. നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മെസ്സിയെ മെൻഷൻ ചെയ്തുകൊണ്ട് സംസാരിച്ചാൽ എംബപ്പേ മണിക്കൂറുകളോളം നിന്ന് ക്രിസ്റ്റ്യാനോക്ക് വേണ്ടി തർക്കിക്കും.എംബപ്പേയെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ എന്നത് അൺ ടച്ചബിളാണ്,ഡിയാലോ പറഞ്ഞു.
റയലിന് വേണ്ടി കളിക്കുക എന്നതാണ് എംബപ്പേയുടെ സ്വപ്നം.ആ സ്വപ്നം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സാക്ഷാത്കരിക്കാൻ എംബപ്പേക്ക് കഴിയും. എന്നാൽ അടുത്ത ട്രാൻസ്ഫറിൽ പോകാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.