ഇതെല്ലാം എംബപ്പേയുടെ നാടകമായിരുന്നു, നെയ്മറെ പുറത്താക്കാനുള്ള നാടകം,ഞെട്ടിക്കുന്ന റിപ്പോർട്ട്‌.

കോൺട്രാക്ട് പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, ഈ സീസൺ അവസാനിച്ചു കഴിഞ്ഞാൽ പിഎസ്ജി വിടും എന്നായിരുന്നു എംബപ്പേ ക്ലബ്ബിനെ അറിയിച്ചിരുന്നത്.ഇതോടെ പിഎസ്ജി പരിഭ്രാന്തരായി.അവർ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി.പക്ഷേ അത് ഫലം കണ്ടില്ല. പക്ഷേ ഒടുവിൽ പോസിറ്റീവ് ചർച്ചകൾ നടന്നു.ഇപ്പോൾ എംബപ്പേ പിഎസ്ജി എന്ന ടീമിലേക്ക് തിരിച്ചെത്തി.

വളരെ സന്തോഷവാനാണ് എംബപ്പേ. എന്നാൽ ഇന്നലെയാണ് എംബപ്പേ പിഎസ്ജി ടീമിലേക്ക് തിരിച്ചെത്തിയത്.നെയ്മറെ ക്ലബ്ബ് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. നെയ്മർ പിഎസ്ജി വിടും എന്ന് ഉറപ്പായതിനുശേഷം മാത്രമാണ് എംബപ്പേ ടീമിലേക്ക് വന്നിട്ടുള്ളത്. അതായത് എംബപ്പേയുടെ തിരിച്ചുവരവിനും നെയ്മറുടെ ക്ലബ്ബ് വിടലിനും ബന്ധമുണ്ട്.

ഗ്ലോബോ എന്ന ബ്രസീലിയൻ മീഡിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതായത് എംബപ്പേക്ക് പിഎസ്ജി വിടാൻ ഉദ്ദേശമില്ല. മറിച്ച് ഇപ്പോൾ അദ്ദേഹം കാണിച്ചതെല്ലാം ഒരു നാടകമായിരുന്നു.പിഎസ്ജി എന്ന ക്ലബ്ബിന് പ്രഷറിലാക്കാനുള്ള നാടകം. നെയ്മറെ ക്ലബ്ബിൽ നിന്നും പുറത്ത് ചാടിക്കാനുള്ള നാടകം. ഒന്നുകിൽ നെയ്മർ അല്ലെങ്കിൽ എംബപ്പേ എന്ന സാഹചര്യത്തിൽ പിഎസ്ജിയും നാസർ അൽ ഖലീഫിയും എത്തിപ്പെട്ടു. ഒടുവിൽ നെയ്മറെ ഒഴിവാക്കാൻ അവർ തീരുമാനിച്ചു.

ഇതോടെയാണ് ഹാപ്പിയായി കൊണ്ട് എംബപ്പേ പിഎസ്ജിയിൽ തിരിച്ചെത്തിയത്. മാത്രമല്ല ഡെമ്പലെ വരാനും കാരണം എംബപ്പേയാണ്. നെയ്മറുടെ പകരക്കാരൻ എന്ന രീതിയിലാണ് ഡെമ്പലെയെ എംബപ്പേ പിഎസ്ജിയിലേക്ക് എത്തിച്ചിരിക്കുന്നത്. ചുരുക്കത്തിൽ ഈ കാണുന്ന മാറ്റങ്ങളെല്ലാം എംബപ്പേയുടെ കുതന്ത്രമായിരുന്നു എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.മെസ്സിയും നെയ്മറും ക്ലബ്ബ് വിടുന്നതോടെ കാര്യങ്ങൾ എല്ലാം എംബപ്പേക്ക് അനുകൂലമാണ്.

Kylian MbappeNeymar JrPSG
Comments (0)
Add Comment