കിലിയൻ എംബപ്പേ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.ലോകത്ത് ഏറ്റവും കൂടുതൽ വാല്യൂ ഉള്ള താരം ഇപ്പോൾ എംബപ്പേയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. എന്തെന്നാൽ അദ്ദേഹത്തിന് വേണ്ടി അൽ ഹിലാൽ നൽകിയ വമ്പൻ ഓഫർ തന്നെ അതിന് ഉദാഹരണമാണ്.
ചെറുപ്പം തൊട്ടേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ് എംബപ്പേ.റൊണാൾഡോയുടെ ചിത്രങ്ങൾ പതിപ്പിച്ച ഒരു റൂമിൽ അദ്ദേഹം ഇരിക്കുന്ന ഫോട്ടോയൊക്കെ വലിയ രീതിയിൽ വൈറലായിരുന്നു.പക്ഷേ റൊണാൾഡോക്കൊപ്പം കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, മറിച്ച് ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.
മെസ്സിയെയും റൊണാൾഡോയെയും താരതമ്യം ചെയ്തുകൊണ്ട് ഏറ്റവും പുതിയ ഒരു അഭിപ്രായം എംബപ്പേ പറഞ്ഞിട്ടുണ്ട്. വളരെ ചെറുപ്പകാലത്തിൽ ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാൻ തുടങ്ങിയ ഒരാളാണ് താനെന്നും എന്നാൽ വലുതായപ്പോൾ ലയണൽ മെസ്സിയെക്കുറിച്ച് പഠിച്ച് അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.എംബപ്പേ പറയുന്നതിന്റെ വീഡിയോ ലഭ്യമാണ്.
Maturity is realising that Leo Messi is the greatest of ALL time!
— Sara 🦋 (@SaraFCBi) September 13, 2023
Ft. Kylian Mbappé 🇫🇷🇦🇷pic.twitter.com/23vqPoAfvZ
ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്നു. കുട്ടിക്കാലം തൊട്ട് ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്.പക്ഷേ ഞാൻ മെസ്സിയെയും ഇഷ്ടപ്പെടാൻ ആരംഭിച്ചു. ചെറുപ്പത്തിൽ റൊണാൾഡോയുടെ ആരാധകൻ ആയിരിക്കുമ്പോൾ മെസ്സി എത്രത്തോളം മികച്ചവനാണെന്ന് നമുക്ക് മനസ്സിലാവില്ല. കാരണം നിങ്ങൾ റൊണാൾഡോയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.പക്ഷേ എനിക്കിപ്പോൾ രണ്ടുപേരെയും ഇഷ്ടമാണ്,എംബപ്പേ പറഞ്ഞു.
അതായത് റൊണാൾഡോയുടെ ആരാധകൻ മാത്രമായിരുന്ന എംബപ്പേ ഇപ്പോൾ മെസ്സിയുടെയും റൊണാൾഡോയുടെയും ആരാധകനാണ്.എംബപ്പേ അടുത്ത സീസണൽ തന്റെ സ്വപ്നമായ റയൽ മാഡ്രിഡിന് വേണ്ടി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സിക്കൊപ്പം രണ്ട് വർഷമായിരുന്നു എംബപ്പേ കളിച്ചിരുന്നത്.