പിഎസ്ജിയിൽ പ്രശ്‌നം അതിഗുരുതരം,ക്ലബ്ബിനെ വിമർശിച്ച് എംബപ്പേ,6 താരങ്ങൾ പ്രസിഡന്റിനെ സമീപിച്ചു.

പിഎസ്ജിയുടെ താരമായ കിലിയൻ എംബപ്പേയുടെ പുതിയ ഇന്റർവ്യൂ ഇപ്പോൾ പല വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. അതായത് തന്റെ ക്ലബ്ബായ പിഎസ്ജിയെ അദ്ദേഹം ഈ ഇന്റർവ്യൂവിൽ പരസ്യമായി വിമർശിക്കുകയായിരുന്നു.പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് ഒരിക്കലും ഗുണം ചെയ്യുന്നില്ല എന്നാണ് എംബപ്പേ ആരോപിച്ചത്.പിഎസ്ജി എല്ലാവരെയും ഭിന്നിപ്പിക്കുന്ന ക്ലബ്ബ് ആണെന്നും എംബപ്പേ പറഞ്ഞു.

ഇതുകൂടാതെ ക്ലബ്ബിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തിയിട്ടുള്ളത്. ക്ലബ്ബിന്റെ സൈനിങ്ങുകളെയും ക്ലബ്ബിന്റെ പ്രവർത്തന രീതികളെയും ഇദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇത് പിഎസ്ജിയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.പ്രശ്നങ്ങൾ ഇപ്പോൾ ഗുരുതരമായി തുടങ്ങി.

എംബപ്പേയുടെ ഈ ആരോപണങ്ങൾക്കെതിരെ ക്ലബ്ബിൽ ഉള്ള ആറുതാരങ്ങൾ തന്നെ പരാതിയുമായി പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയെ സമീപിച്ചിട്ടുണ്ട്.എംബപ്പേക്കെതിരെ നടപടിയെടുക്കാനായിരിക്കും ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.ഈ ഇന്റർവ്യൂ പുറത്തുവന്നതോടെ എംബപ്പേയും ക്ലബ്ബും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിട്ടുണ്ട്.

എംബപ്പേ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടും എന്നത് ഇതോടെ ഏറെക്കുറെ ഉറപ്പാവുകയാണ്.അത്രയേറെ പൊട്ടിത്തെറികളാണ് ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുള്ളത്.എംബപ്പേയെ വിൽക്കാൻ തന്നെയാണ് തീരുമാനം. ഈ സ്റ്റേറ്റ്മെന്റ് നടത്തിയതോടെ ഇനി എംബപ്പേ അവിടെ തുടരാൻ സാധ്യതയുമില്ല.

Kylian MbappePSG
Comments (0)
Add Comment