റയൽ മാഡ്രിഡിലേക്കെന്ന വാർത്ത, ഒടുവിൽ നേരിട്ട് പ്രതികരിച്ച് എംബപ്പേ.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ കുറിച്ച് നിരവധി വാർത്തകളാണ് ഇന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. ഇതോടുകൂടി പിഎസ്ജി എംബപ്പേയെ ഈ സമ്മറിൽ വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഏതായാലും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതായത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാർത്ത. അത് ഷെയർ ചെയ്തു കൊണ്ട് ഇപ്പോൾ എംബപ്പേ തന്നെ നിരസിച്ചിട്ടുണ്ട്. ഈ വാർത്ത നുണയാണ് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
‘ഇത് നുണയാണ്. ഞാൻ നേരത്തെ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്,പിഎസ്ജിയിൽ ഞാൻ വളരെയധികം ഹാപ്പിയാണ് എന്നുള്ളതും, അടുത്ത സീസണിൽ പിഎസ്ജിയിൽ തന്നെ തുടരും എന്നുള്ളതും ” ഇതാണ് എംബപ്പേ ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്.
ഏതായാലും എന്തായിരിക്കും എംബപ്പേയുടെ കാര്യത്തിൽ സംഭവിക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. താരത്തെ വിൽക്കാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് എംബപ്പേക്ക് ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വരും.