കിലിയൻ എംബപ്പേയെ പിഎസ്ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒഴിവാക്കുമെന്ന് മീഡിയാസ് കണ്ടെത്തിയിരുന്നു. പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നത് എംബപ്പേ ക്ലബ്ബിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള ഒരു തീരുമാനം പാരീസിയൻ ക്ലബ് എടുത്തത്. പക്ഷേ മറ്റുള്ള ക്ലബ്ബുകൾ ആരും തന്നെ ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടില്ല.
ഒരു വർഷം കൂടിയാണ് എംബപ്പേക്ക് പിഎസ്ജിയുമായി കരാർ ഉള്ളത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എംബപ്പേയെ സ്വന്തമാക്കാൻ റയൽ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും എംബപ്പേ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പിടുകയായിരുന്നു. എന്നിരുന്നാലും എംബപ്പേയെ സ്വന്തമാക്കാൻ ഇപ്പോഴും റയലിന് താല്പര്യമുണ്ട്.
ഗോൾ ഒരു റിപ്പോർട്ട് പബ്ലിഷ് ചെയ്തു.എംബപ്പേക്ക് വേണ്ടി ആകെ 250 മില്യൺ യുറോ റയൽ ചിലവഴിച്ചേക്കും എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ഇരുന്നൂറ് മില്യൺ യൂറോക്ക് ബോണസ് ആയി കൊണ്ട് 50 മില്യൺ യുറോയും പിഎസ്ജിക്ക് ലഭിക്കും.
250 മില്യൺ യൂറോയുടെ ട്രാൻസ്ഫർ നടന്നു കഴിഞ്ഞാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും അത്.222 മില്യൺ നൽകിക്കൊണ്ട് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയതാണ് ഏറ്റവും വലിയ റെക്കോർഡ്.ആ റെക്കോർഡ് ഒരുപക്ഷേ വീഴാൻ സാധ്യതയുണ്ട്.