കാത്തിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകൾ,നിലപാടിലുറച്ച് എംബപ്പെ,റയലിനാണെങ്കിലും വിൽക്കുമെന്ന് ക്ലബ്
കിലിയൻ എംബപ്പേ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യില്ലെന്ന് ക്ലബ്ബിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് കാര്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു.എംബപ്പേ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമെന്ന് സ്വപ്നം കണ്ടിരുന്ന പിഎസ്ജിക്ക് ഇത് വലിയ ആഘാതമേൽപ്പിച്ച തീരുമാനമായിരുന്നു.
പക്ഷെ ഒരു തീരുമാനം പിഎസ്ജി ഈ വിഷയത്തിൽ കൈക്കൊണ്ടതാണ്. കരാർ പുതുക്കുന്നില്ലെങ്കിൽ എംബപ്പേക്ക് ഇപ്പോൾ തന്നെ പോവാം.അതാണ് ക്ലബ്ബിന്റെ ഡിസിഷൻ. ആ ഡിസിഷനിൽ നിന്നും പിഎസ്ജി ഒരടി പോലും പിന്മാറിയിട്ടില്ല.ഇപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കാൻ പിഎസ്ജിക്ക് കഴിയുന്നുണ്ട്.
ഫാബ്രിസിയോ റൊമാനോ പറയുന്നത് ഇനി വരാനിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകളാണ് എന്നാണ്.എംബപ്പേയും പിഎസ്ജിയും നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്.ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ എംബപ്പേ ഒരുക്കമല്ല.2024ൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനാണ് എംബപ്പേ ആഗ്രഹിക്കുന്നത്.എന്നാൽ പിഎസ്ജിയുടെ ആഗ്രഹം ഇതല്ല. ഇപ്പോൾ തന്നെ എംബപ്പേയെ വിറ്റ് കാശാക്കാനാണ് പിഎസ്ജിയുടെ തീരുമാനം.
റയലിനോട് എതിർപ്പുള്ള ക്ലബ്ബാണ് പിഎസ്ജി. പക്ഷേ അതുപോലും ക്ലബ്ബ് മാറ്റി വെച്ചിട്ടുണ്ട്.റയലിനാണെങ്കിലും എംബപ്പേയെ വിൽക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.ഏത് ക്ലബ്ബിന്റെ ഓഫറും പിഎസ്ജി സ്വീകരിക്കും.എംബപ്പേയും ക്ലബ്ബും തമ്മിലുള്ള വടംവലിയാണ് ഇപ്പോൾ നടക്കുന്നത്.