രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിട്ടിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയുടെ സാഗയും അരങ്ങേറിയിരുന്നു. അതായത് ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കില്ല എന്ന കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചു.
ഇതോടെ എംബപ്പേയെ വിൽക്കാൻ പിഎസ്ജി തയ്യാറായി.റയൽ മാഡ്രിഡിന് പോലും താരത്തെ വിൽക്കാൻ ഇപ്പോൾ പിഎസ്ജി തയ്യാറാണ്.എന്നാൽ ഇതിനൊക്കെ പിന്നിൽ മെസ്സിയുടെ കരങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.അതായത് മെസ്സി പിഎസ്ജി വിടുന്നതിനു മുന്നേ എംബപ്പേക്ക് ഒരു ഉപദേശം നൽകിയിരുന്നു,പിഎസ്ജി വിട്ട് പുറത്തുപോവാനായിരുന്നു ആ ഉപദേശം.
നീ ബാഴ്സയിലേക്ക് പോകുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഇനി നിനക്ക് റയൽ മാഡ്രിഡിലേക്ക് പോവണമെങ്കിൽ അങ്ങനെയാവട്ടെ.നീ അവിടേക്ക് പോണം. കാരണം ഒരു യഥാർത്ഥ വിന്നിങ് പ്രോജക്ട് നീ അർഹിക്കുന്നുണ്ട്,ഇതാണ് മെസ്സി എംബപ്പേയോട് പറഞ്ഞത്.
ഇത് എംബപ്പേയെ സ്വാധീനിച്ചു. കരാർ പുതുക്കുന്നില്ല എന്ന കാര്യം വളരെ വേഗത്തിൽ ക്ലബ്ബിനെ അറിയിക്കാൻ എംബപ്പേ ഇതോടെ തീരുമാനിച്ചു.2024 വരെ തുടരാനാണ് എംബപ്പേ പ്ലാൻ എങ്കിലും വിൽക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.