ലയണൽ മെസ്സിയുടെ വരവ് ഇന്റർ മിയാമി എന്ന ക്ലബ്ബിനകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് ഊഹിക്കാവുന്നതിനുമപ്പുറമാണ്. അത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ അദ്ദേഹം തന്നെ മിയാമിയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തിൽ മെസ്സിയുടെ ആധിപത്യമാണ് നാം കണ്ടത്. ആദ്യ മത്സരത്തിൽ മെക്സിക്കോ ക്ലബിനെതിരെയായിരുന്നുവെങ്കിൽ ഈ മത്സരം അമേരിക്കയിലെ അറ്റ്ലാൻഡ യുണൈറ്റഡ്നെതിരെയായിരുന്നു. 30 മിനിറ്റ് പിന്നിടുന്നതിനു മുന്നേ തന്നെ രണ്ടു ഗോളുകൾ നേടിക്കൊടുത്തുകൊണ്ട് മെസ്സി ഇന്റർ മിയാമിയുടെ വിജയം ഉറപ്പാക്കിയിരുന്നു.
പിന്നീട് മെസ്സിയുടെ ഒരു അസിസ്റ്റ് പിറന്നു.മെസ്സി വന്നതിനുശേഷം എല്ലാ താരങ്ങളും ഊർജ്ജസ്വലരായി കളിക്കുന്നതാണ് കാണാൻ കഴിയുന്നത്.മെസ്സി അരങ്ങേറുന്നതിനു മുന്നേ അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഈ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. പക്ഷേ മെസ്സി വന്നതിനുശേഷം കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർമിയാമി വിജയിച്ചു. ഇന്നത്തെ മത്സരത്തിൽ നാലു ഗോളുകൾ നേടിക്കൊണ്ടാണ് ഇന്റർമിയാമി വിജയിച്ചത്.
കളിച്ച രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് മെസ്സിയാണ്. രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോൾ കോൺട്രിബ്യൂഷൻസ്. മൂന്നു ഗോളുകളും ഒരു അസിസ്റ്റും. ഇതൊക്കെ മെസ്സിക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്.മെസ്സിയുടെ സ്വാധീനം അത് വളരെ വലുതാണ്.