മെസ്സിയുടെയും തന്റെയും പ്ലാനും സ്വപ്നവും പറഞ്ഞ് സുവാരസ്.
അർജന്റൈൻ നായകൻ ലയണൽ മെസ്സിയും ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസും ബാഴ്സക്ക് വേണ്ടി കുറെ വർഷങ്ങൾ ഒരുമിച്ചു കളിച്ചവരാണ്. ഒരുപാട് ട്രോഫികൾ ഈ രണ്ട് പേരും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. വിഖ്യാതമായ MSN കൂട്ടുകെട്ടിലെ പ്രധാന കണ്ണികളായിരുന്നു മെസ്സിയും സുവാരസും.പിന്നീട് ഇവർക്ക് രണ്ടുപേർക്കും ബാഴ്സ വിടേണ്ടി വരികയായിരുന്നു. രണ്ടുപേരും വളരെ അടുത്ത നല്ല സുഹൃത്തുക്കളാണ്.
അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ് മെസ്സി. അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന ബുസ്ക്കെറ്റ്സ്,ആൽബ എന്നിവരെ ഇന്റർ മിയാമി എടുത്തു കഴിഞ്ഞു. സുവാരസിന് വേണ്ടി അവർ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിട്ടില്ല.ഈ ട്രാൻസ്ഫറിൽ സുവാരസ് ക്ലബ്ബിലേക്ക് എത്തില്ല.പക്ഷേ അടുത്ത വർഷം എത്താനുള്ള സാധ്യതയുണ്ട്.
Luis Suarez and Lionel Messi want to retire together 🥹❤️ pic.twitter.com/FZAltBlLWK
— ESPN FC (@ESPNFC) July 30, 2023
തന്റെയും ലയണൽ മെസ്സിയുടെയും സ്വപ്നവും പ്ലാനും സുവാരസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് കളിച്ച് വിരമിക്കലാണ് താനും മെസ്സിയും പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് സുവാരസ് പറഞ്ഞത്. ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് തന്നെ തങ്ങൾക്ക് ഈ സ്വപ്നം ഉണ്ടായിരുന്നുവെന്ന് ഈ താരം പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ ഒരുമിക്കാനാവുമെന്ന പ്രതീക്ഷയും സുവാരസ് പങ്കുവെച്ചു.
ബ്രസീൽ ക്ലബ്ബ് ഗ്രിമിയോക്ക് വേണ്ടിയാണ് സുവാരസ് കളിക്കുന്നത്. അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഈ വർഷം ഇനി അദ്ദേഹം കളിക്കില്ല എന്നാണ് സൂചനകൾ. അടുത്തവർഷം അദ്ദേഹം ഇന്റർ മിയാമിയിൽ എത്തിയേക്കും.