ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.

ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 10 മിനിറ്റിനുശേഷം സെസാർ അരൗഹോ ഒർലാന്റോക്ക് സമനില ഗോൾ നേടിക്കൊടുത്തു.

ഏഴാം മിനിറ്റിൽ റോബ് ടൈലർ മെസ്സിയെ ലക്ഷ്യമാക്കി ഒരു ക്രോസ് നൽകുകയായിരുന്നു.ഡിഫൻസിൽ നിന്നും ഒഴിഞ്ഞു നിന്ന മെസ്സി അത് സ്വീകരിക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു.

എന്നാൽ ഡെർബിയുടെ എല്ലാ ആവേശവും ഈ മത്സരത്തിനുണ്ട്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ ലയണൽ മെസ്സി ഒരു യെല്ലോ കാർഡ് കണ്ടിരുന്നു. എതിർ താരത്തെ ഫൗൾ ചെയ്തതിനായിരുന്നു ഇത്. മാത്രമല്ല മത്സരത്തിനിടയിൽ എതിർ താരങ്ങളോട് വളരെയധികം ദേഷ്യപ്പെടുന്ന മെസ്സിയെ കാണാമായിരുന്നു. റഫറി മെസ്സിക്ക് വാണിംഗ് നൽകുന്നുമുണ്ട്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചതിനുശേഷം മെസ്സി ഒർലാന്റോ താരങ്ങളോട് ദേഷ്യപ്പെടുന്നുണ്ട്. ഗോൾ നേടിയ അരൗഹോയും മെസ്സിയും തർക്കിക്കുന്നത് ഫസ്റ്റ് ഹാഫിൽ നമുക്ക് കാണാൻ കഴിയുമായിരുന്നു. അങ്ങനെ ഒരു പഴയ മെസ്സിയെയല്ല നമുക്ക് കാണാൻ കഴിയുന്നത്. മറിച്ച് പുതിയ ക്ലബ്ബിൽ ഒരു പുതിയ മെസ്സിയാണ്.കൂടുതൽ അഗ്രസീവായ ഒരു ക്യാപ്റ്റൻ മെസ്സിയാണ് ഇപ്പോൾ കളിക്കളത്തിൽ ഉള്ളത്.

inter miamiLionel Messi
Comments (0)
Add Comment