അർജന്റീനയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ വിജയക്കൊടി പാറിക്കാൻ അർജന്റീനക്ക് തന്നെ സാധിച്ചിരുന്നു.വേൾഡ് കപ്പിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്ന വെല്ലുവിളിയുമായിയായിരുന്നു ആസ്ട്രേലിയ വന്നിരുന്നത്.എന്നാൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർക്ക് തോൽവി വഴങ്ങേണ്ടി വന്നത്.
ലിയോ മെസ്സിയായിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ഇൻഡോനേഷ്യയിൽ വെച്ചുകൊണ്ട് ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന അടുത്ത മത്സരം കളിക്കുക. മത്സരത്തിൽ മെസ്സി ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായതാണ്. മെസ്സിക്കും ഡി മരിയക്കും ഒറ്റമെന്റിക്കും വിശ്രമം നൽകിയത് തന്റെ ഡിസിഷനായിരുന്നു എന്നത് അർജന്റീനയുടെ കോച്ച് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ആസ്ട്രേലിയക്കെതിരെയുള്ള മത്സരം അവസാനിച്ചതിന് പിന്നാലെ ലിയോ മെസ്സി ചൈന വിട്ടിട്ടുണ്ട്.പോകുന്നത് സ്പെയിനിലെ ബാഴ്സലോണയിലേക്കാണ്. ബാഴ്സലോണയിൽ വെച്ച് കുറച്ചു ദിവസം മെസ്സി ഹോളിഡേ ആഘോഷിക്കും. മറ്റേതെങ്കിലും സ്ഥലങ്ങൾ മെസ്സി സന്ദർശിക്കുമോ എന്നത് വ്യക്തമായിട്ടില്ല. നിലവിൽ മെസ്സി ബാഴ്സലോണയിലേക്കാണ് യാത്ര തിരിച്ചത്.
ഹോളിഡേ കഴിഞ്ഞാൽ മെസ്സി മിയാമിയിൽ എത്തും.ഇനി ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുക. മെസ്സിയുടെ സൈനിങ്ങ് ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.മെസ്സി വന്നതിനുശേഷമായിരിക്കും എല്ലാ പ്രൊസീജിയറും കംപ്ലീറ്റ് ആവുക. പിന്നീട് മെസ്സിയുടെ അവതരണവും അരങ്ങേറ്റവും ഉണ്ടാവും.