എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ സാധിച്ചു എന്നുള്ളതാണ്: ഡി മരിയ.
ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും നാഷണൽ തലത്തിലും മെസ്സിക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ഡി മരിയ.
ഈ കാര്യത്തെ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായി ഡി മരിയ പരിഗണിക്കുന്നത്. സോഫിയ മാർട്ടിനെസ്സിന് നൽകിയ ഇന്റർവ്യൂവിൽ ഡി മരിയ തന്നെ പറഞ്ഞതാണ് ഇത്.മെസ്സിയുടെ വരവോടുകൂടി അവസരം കുറയുമെന്ന് അറിഞ്ഞിട്ടും ക്ലബ്ബിൽ തുടർന്നത് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടിയായിരുന്നുവെന്നും ഡി മരിയ പറഞ്ഞു.
ദേശീയ ടീമിലും ക്ലബ്ബിലും ലിയോ മെസ്സിക്കൊപ്പം കളിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം.ഞാൻ മെസ്സിയോടൊപ്പം ഒരു വർഷത്തോളം ക്ലബ്ബിൽ പങ്കെടുത്തു, കളിക്കാൻ അവസരങ്ങൾ കുറവായിരുന്നു. അവൻ വന്നാൽ എനിക്ക് അവസരങ്ങൾ അധികം ലഭിക്കില്ലെന്ന് അറിയാമായിരുന്നു. ഞാൻ ഭാര്യയോടും പരേഡസിനോടും ഇത് പറഞ്ഞു, ഇനി അവസരങ്ങൾ കുറവായിരിക്കും, പക്ഷേ ഒരു വർഷം അവനോടൊപ്പം ഉണ്ടായിരിക്കുകയും ഒരു വർഷം അവനോടൊപ്പം പരിശീലനം നടത്തുകയും എല്ലാ ദിവസവും അവനെ കാണുകയും ചെയ്യുന്നതാണ് എനിക്ക് സംഭവിക്കുന്ന ഏറ്റവും നല്ല കാര്യം. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഞാൻ കരുതുന്നു,ഡി മരിയ പറഞ്ഞു.
കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി കളിച്ച ഡി മരിയ ഇനി ബെൻഫിക്കക്ക് വേണ്ടിയാണ് കളിക്കുക.