അർജന്റീനയും ബൊളിവിയയും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്,എൻസോ,ടാഗ്ലിഫാഫിക്കോ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ഡി മരിയ രണ്ട് അസിസ്റ്റുകൾ നേടി.
ഈ മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നില്ല.മസിൽ ഫാറ്റിഗാണ് കാരണം. നിരവധി മത്സരങ്ങൾ കുറഞ്ഞ ദിവസത്തിനുള്ള മെസ്സിക്ക് കളിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ മെസ്സി തളർന്നിരുന്നുകൊണ്ട് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. മെസ്സി കളിക്കാത്തതിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ അർജന്റീനയുടെ കോച്ചായ ലയണൽ സ്കലോണി നൽകിയിട്ടുണ്ട്.
ലയണൽ മെസ്സി പരിക്കിൽ നിന്നും റിക്കവർ ആവാൻ ഇന്നലെ പരമാവധി ശ്രമിച്ചിരുന്നു.പക്ഷേ മെസ്സിക്ക് അതിന് സാധിക്കാതെ പോവുകയായിരുന്നു.മെസ്സിക്ക് കംഫർട്ടബിൾ ആയി തോന്നിയില്ല.അതുകൊണ്ടാണ് മെസ്സിയെ വെച്ച് റിസ്ക് എടുക്കേണ്ടതില്ല എന്ന് ഞങ്ങൾ തീരുമാനിച്ചത്, അർജന്റീനയുടെ കോച്ച് പറഞ്ഞു
ലയണൽ മെസ്സിയുടെ പരിക്ക് പ്രശ്നമുള്ളതല്ല.പക്ഷേ കൂടുതൽ പ്രശ്നം ആവാതിരിക്കാൻ വേണ്ടിയാണ് മെസ്സിക്ക് വിശ്രമം. ബൊളീവിയയിൽ ഉള്ള അർജന്റീന താരങ്ങൾ എല്ലാവരും അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലേക്കാണ്.എന്നാൽ മെസ്സി അർജന്റീനയിലേക്ക് പോകുന്നില്ല.മറിച്ച് മയാമിലേക്കാണ് പോകുന്നത്. മയാമിയുടെ അടുത്ത മത്സരം മെസ്സി കളിക്കാനുള്ള സാധ്യതകൾ ഉണ്ട്.