പഴകും തോറും വീര്യം കൂടുന്ന വീഞ്ഞായി മാറി മിശിഹാ,35ആം വയസ്സിൽ പുതിയ 2 റെക്കോർഡ് കുറിച്ചു.

അർജന്റീനയുടെ നായകനായ ലിയോ മെസ്സിയുടെ മാസ്മരിക ഗോളാണ് ലോക ഫുട്ബോളിലെ ഏറ്റവും പുതിയ വിശേഷം. ആസ്ട്രേലിയക്കെതിരെ നടന്ന ഫ്രണ്ട്ലി മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് മെസ്സിയുടെ മാസ്മരിക ഗോൾ പിറന്നത്.എൻസോയുടെ പാസ് സ്വീകരിച്ച മെസ്സി നയന മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

ലയണൽ മെസ്സിയുടെ പ്രായം 36 നോട് അടുത്ത ഒരു സമയമാണിത്. പക്ഷേ അദ്ദേഹത്തിന്റെ മികവിന് ചെറിയ പ്രായം തന്നെയാണ്. അർജന്റീന നാഷണൽ ടീമിന് വേണ്ടി കളിക്കുമ്പോൾ അത് നമുക്ക് തെളിഞ്ഞുകാണാം. അത്തരത്തിലുള്ള ഒരു ഗോൾ തന്നെയാണ് ഇന്ന് പിറന്നിട്ടുള്ളത്. മാത്രമല്ല കരിയറിൽ ഈ പ്രായത്തിൽ പുതിയ റെക്കോർഡ് നേടിയെടുക്കാനും മെസ്സിക്ക് സാധിച്ചു. അതായത് മത്സരത്തിന്റെ ഒരു മിനുട്ടും 19 സെക്കൻഡ് പിന്നിട്ടപ്പോഴാണ് മെസ്സിയുടെ ഗോൾ വന്നത്.

മെസ്സി തന്റെ കരിയറിൽ നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണിത്. 35 ആം വയസ്സിലാണ് മെസ്സി തന്റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള ഗോൾ നേടിയത്. മെസ്സിക്ക് പുറമേ ജർമ്മൻ പസല്ലയും ഗോൾ നേടിയിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഈ ഫ്രണ്ട്ലി മത്സരത്തിൽ വിജയിച്ചത്.

മറ്റൊരു കണക്ക് കൂടി മെസ്സിക്ക് ഉണ്ട്. അർജന്റീനക്ക് വേണ്ടി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ മെസ്സി ഗോൾ നേടിക്കഴിഞ്ഞു. അതായത് മെസ്സിയുടെ ഏറ്റവും വലിയ സ്ട്രീക്ക് ആണിത്. മെസ്സി ഇതിനു അർജന്റീനക്ക് വേണ്ടി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടില്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞായി മാറിക്കൊണ്ടിരിക്കുകയാണ് മെസ്സിയിപ്പോൾ.

ArgentinaLionel Messi
Comments (0)
Add Comment