മെസ്സിയെ ഉപയോഗിച്ച് ഡി പോളിനെ മോശം തെറി വിളിച്ചു,കഴുത്തിന് പിടിച്ച് മെസ്സി,വൻ വിവാദം.
വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ ഇന്ന് ഒരു ഞെട്ടിക്കുന്ന തോൽവി അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീന അർജന്റീനയിൽ വെച്ചുകൊണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉറുഗ്വ പരാജയപ്പെടുത്തിയത്.വേൾഡ് കപ്പിൽ സൗദിയോട് പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് അർജന്റീന തോൽക്കുന്നത്. മാത്രമല്ല ഈ വർഷം അർജന്റീന വഴങ്ങുന്ന ആദ്യത്തെ ഗോളുകൾ കൂടിയാണ് ഇത്.
മത്സരത്തിൽ ആദ്യം അരൗഹോയാണ് ഉറുഗ്വക്ക് ലീഡ് നേടിക്കൊടുത്തത്.ആ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന രണ്ടാം ഗോളും വഴങ്ങി.ഡാർവിൻ നുനസായിരുന്നു ഗോൾ നേടിയിരുന്നത്.ഇതോടെ അർജന്റീന തോൽവി ഉറപ്പിക്കുകയായിരുന്നു.തീർച്ചയായും അർജന്റീനക്ക് ഈ തോൽവി വലിയ ഞെട്ടലാണ് സമ്മാനിച്ചിട്ടുള്ളത്.
എന്നാൽ ഈ മത്സരത്തിനിടെ വിവാദ സംഭവം അരങ്ങേറിയിട്ടുണ്ട്.ഉറുഗ്വൻ താരമായ മാനുവൽ ഉഗാർത്തെ അർജന്റൈൻ സൂപ്പർതാരമായ റോഡ്രിഗോ ഡി പോളിനെ തെറി വിളിക്കുകയായിരുന്നു.അശ്ലീല ആംഗ്യമാണ് ഇദ്ദേഹം കാണിച്ചത്.ലയണൽ മെസ്സിയെ ഉപയോഗിച്ചുകൊണ്ടാണ് തെറി വിളിച്ചത്.മെസ്സിയുടെ കോ## സ##ർ എന്നാണ് ഉഗാർത്തെ ഡി പോളിനെ അധിക്ഷേപിച്ചത്. ഇത് പിന്നീട് വലിയ സംഘർഷത്തിന് കാരണമായി.
ഇതേ തുടർന്ന് രണ്ട് ടീമുകളിലെ താരങ്ങളും തമ്മിൽ കയ്യാങ്കളി അരങ്ങേറുകയായിരുന്നു.ലയണൽ മെസ്സി ഇതിൽ ഇടപെടുകയും ചെയ്തു. മെസ്സി വളരെ അഗ്രസീവായി കൊണ്ട് എതിർതാരത്തിന്റെ കഴുത്തിൽ പിടിച്ചു തള്ളുന്നത് വളരെ വ്യക്തമായിട്ടുണ്ട്.ഉറുഗ്വൻ താരമായ ഒലിവേരയെയാണ് ലയണൽ മെസ്സി കഴുത്തിന് പിടിച്ചതും തള്ളി മാറ്റിയതും.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒക്കെ തന്നെയും ഇപ്പോൾ ലഭ്യമാണ്.വളരെ അഗ്രസീവായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്.
ഏതായാലും ഇനി അർജന്റീനയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക.രണ്ട് ടീമുകളും ഓരോ തോൽവികൾ വീതം വഴങ്ങി കൊണ്ടാണ് മത്സരത്തിനു വരുന്നത്. ബ്രസീലിൽ വെച്ചുകൊണ്ടാണ് ക്ലാസിക്കോ പോരാട്ടം നടക്കുക. ഒരു കടുത്ത മത്സരം കാണാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.