ഫ്രാൻസിനെ തോൽപ്പിച്ചത് കൊണ്ട് പാരീസുകാർ വിവേചനം കാണിച്ചോ എന്ന കാര്യത്തിൽ മറുപടിയുമായി ലിയോ മെസ്സി.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ലോക കിരീടം നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജി സൂപ്പർ താരങ്ങളായിരുന്ന കിലിയൻ എംബപ്പേ ഹാട്രിക്ക് നേടുകയും ലിയോ മെസ്സി രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു. തകർപ്പൻ പോരാട്ടം കണ്ട ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിധി കുറിച്ചത്.

വേൾഡ് കപ്പ് നേടിയതിനു ശേഷം പിഎസ്ജിയിൽ തിരിച്ചെത്തിയ ലിയോ മെസ്സിക്ക് നല്ല അനുഭവങ്ങളായിരുന്നില്ല വരവേറ്റുന്നത്.പാരീസിലെ പ്രകടനത്തിന് അദ്ദേഹത്തിന് പലപ്പോഴും പഴി കേൾക്കേണ്ടിവന്നു. പാരീസിലെ ആരാധകർ അദ്ദേഹത്തെ കൂവിയിരുന്നു. പലതവണ മെസ്സിക്ക് അപമാനിക്കപ്പെടേണ്ടി വന്നിരുന്നു.ഫ്രാൻസിനെ ഫൈനലിൽ മെസ്സിയും സംഘവും പരാജയപ്പെടുത്തിയത് കൊണ്ടാണ് പാരീസുകാർക്ക് ഈ ദേഷ്യം എന്ന് പലരും അവകാശപ്പെട്ടിരുന്നു.അതിനോട് ലിയോ മെസ്സി പ്രതികരിച്ചിട്ടുണ്ട്.

ഞങ്ങൾ ലോക ചാമ്പ്യന്മാരായി. ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടിയതിന് ശേഷം പാരീസിലെ ആളുകൾ എന്നെ ഒരേ രീതിയിലാണോ അതല്ല വ്യത്യസ്തമായ രീതിയിലാണോ കണ്ടത് എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവിടെ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല,ലിയോ മെസ്സി പറഞ്ഞു.

അതായത് പാരീസിലെ ആരാധകർ ഒരേ രീതിയിൽ തന്നെയാണ് തന്നോട് പെരുമാറിയിട്ടുള്ളത് എന്നാണ് മെസ്സി അവകാശപ്പെടുന്നത്. പക്ഷേ വേൾഡ് കപ്പിന് ശേഷമായിരുന്നു മെസ്സിക്ക് പാരീസിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നത് എന്നുള്ളത് വളരെ വ്യക്തമാണ്.

ArgentinaLionel MessiPSG
Comments (0)
Add Comment