Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എട്ടാമതും ബാലൺ ഡി’ഓർ കൈക്കലാക്കി ലിയോ മെസ്സി,ഈ അവാർഡ് സമർപ്പിച്ചത് ആർക്കെന്ന് നോക്കൂ..!

1,307

എതിരാളികൾ ഇല്ലാതെ ലയണൽ മെസ്സി ലോക ഫുട്ബോൾ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. മറ്റാർക്കും തകർക്കാനാകാത്ത വിധമുള്ള ഒരു സാമ്രാജ്യമാണ് ലിയോ മെസ്സി ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി മെസ്സി ഒരു ബാലൺഡി’ഓർ പുരസ്കാരം കൂടി അതിലേക്ക് ചേർത്തുകഴിഞ്ഞു. അസാമാന്യമായ ഉയരത്തിലാണ് മെസ്സി ഇപ്പോൾ നിലകൊള്ളുന്നത്.

കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് സ്വന്തമാക്കിയത് ലയണൽ മെസ്സിയാണ്.ഇന്നലെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അദ്ദേഹം മെസ്സിക്ക് സമ്മാനിച്ചു കഴിഞ്ഞു. തന്റെ കരിയറിൽ എട്ടാം തവണയാണ് ലയണൽ മെസ്സി ഈ അവാർഡ് നേടുന്നത്.മറ്റാർക്കും തന്നെ ഈ നേട്ടത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

മാത്രമല്ല മറ്റാരും തന്നെ ഈ നേട്ടത്തിലേക്ക് സമീപകാലത്ത് എത്തുമെന്ന് തോന്നുന്നുമില്ല.അത്രയേറെ മുന്നോട്ട് ലയണൽ മെസ്സി ഇപ്പോൾ കുതിച്ചു കഴിഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുസ്കാരങ്ങൾ നേടിയ താരം റെക്കോർഡ് നേടിയ മെസ്സി ഈ സമീപ വർഷങ്ങളിൽ ഒന്നും തന്നെ ഇത് മറ്റാർക്കും വിട്ട് നൽകില്ല.ഇത് തകർക്കപ്പെടില്ല എന്ന് പോലും അവകാശപ്പെടുന്നവർ നിരവധിയാണ്.

ഈ അസുലഭ നേട്ടം മെസ്സി സമർപ്പിച്ചിട്ടുള്ളത് അർജന്റൈൻ ഇതിഹാസമായ ഡിയഗോ മറഡോണക്കാണ്.നിങ്ങൾ എവിടെയാണെങ്കിലും ഇത് നിങ്ങൾക്കാണ് ഡിയഗോ,ഹാപ്പി ബർത്ത് ഡേ ഡിയഗോ എന്നാണ് ലയണൽ മെസ്സി പ്രസംഗത്തിൽ പറഞ്ഞത്.തന്റെ ഈ നേട്ടം മറഡോണ കാണാൻ ലയണൽ മെസ്സി അത്രയേറെ ആഗ്രഹിച്ചിരുന്നു. അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് മെസ്സി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം മെസ്സി നടത്തിയിരുന്നു.വേൾഡ് കപ്പിലെ പ്രകടനം തന്നെയായിരുന്നു അത്.ഹാലന്റ്,എംബപ്പേ എന്നിവരൊക്കെ പുറകിലാക്കി കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയത്.ഹാലന്റ് രണ്ടാം സ്ഥാനത്തും എംബപ്പേ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തിട്ടുള്ളത്.