ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി ഓരോന്ന് വിളിച്ചു കൂവുന്നതാണ് :മെസ്സിയുടെ ബാലൺഡി’ഓർ വിമർശകർക്കെതിരെ അർജന്റൈൻ താരം അൽമേഡ.

ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി’ഓർ അവാർഡ് ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. അവാർഡ് ദാന ചടങ്ങിന്റെ ഒരു ആഴ്ച്ച മുന്നേ തന്നെ ലയണൽ മെസ്സി പുരസ്കാരം നേടിക്കഴിഞ്ഞുവെന്ന് പല ജേണലിസ്റ്റുകളും സ്ഥിരീകരിച്ചിരുന്നു.പ്രതീക്ഷകൾ ഒന്നും തെറ്റിക്കാതെ മെസ്സി തന്നെ നേടുകയായിരുന്നു.ഹാലന്റിനെ വലിയ മാർജിനിൽ പരാജയപ്പെടുത്താൻ മെസ്സിക്ക് കഴിഞ്ഞു.

എന്നാൽ മെസ്സിക്ക് നൽകിയതിന് പിന്നാലെ വലിയ വിമർശനങ്ങളും ലോക ഫുട്ബോളിൽ ഉയർന്നു. മെസ്സി അർഹിക്കാത്ത പുരസ്കാരമാണെന്ന് നേടിയതൊന്നും അതിനേക്കാൾ അർഹിച്ചത് ഏർലിംഗ് ഹാലന്റാണ് എന്നുമായിരുന്നു ഒരു കൂട്ടം വാദിച്ചിരുന്നത്.ലോതർ മത്തേയൂസ്,ജെരോം റോതൻ,അസ്പ്രില്ലാസ് തുടങ്ങിയ പല പ്രമുഖരും ലയണൽ മെസ്സിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. മാർക്കറ്റിംഗിന്റെ ഭാഗമായി കൊണ്ടാണ് ലയണൽ മെസ്സിക്ക് വീണ്ടും ബാലൺ ഡി’ഓർ നൽകിയത് എന്നായിരുന്നു ഇവരൊക്കെ തന്നെയും ആരോപിച്ചിരുന്നത്.

എന്നാൽ ലയണൽ മെസ്സിയെ ബാലൺ ഡി’ഓറിന്റെ കാര്യത്തിൽ വിമർശിക്കുന്നവർക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡ.മെസ്സിയുടെ സഹതാരം കൂടിയാണ് ഇദ്ദേഹം.ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഓരോന്ന് വന്ന് വിളിച്ചു കൂവുന്നതാണ് ചിലരൊക്കെ ചെയ്യുന്നത് എന്നാണ് അൽമേഡ പറഞ്ഞിട്ടുള്ളത്.ഗാസ്റ്റൻ എഡുളിനോട് സംസാരിക്കുകയായിരുന്നു അൽമേഡ.

ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മറ്റുള്ള എല്ലാവരെക്കാളും കൂടുതൽ ബാലൺ ഡി’ഓർ അർഹിക്കുന്നതും ലയണൽ മെസ്സിയാണ് എന്നത് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ എപ്പോഴും ഇത്തരത്തിലുള്ള ആളുകൾ ഉണ്ടാകും. അറ്റൻഷൻ സീക്കിങ്ങിന് വേണ്ടിയാണ് അവർ ഓരോന്ന് പറയുന്നത്,ഇതാണ് തിയാഗോ അൽമേഡ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയും തിയാഗോ അൽമേഡയും അമേരിക്കൻ ലീഗിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.രണ്ടുപേരും മികച്ച പ്രകടനം നടത്തുന്നുണ്ട്.ഈ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് അവിടെ കരസ്ഥമാക്കിയത് അൽമേഡയായിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലേക്ക് എത്തിയേക്കും.

ArgentinaLionel MessiMLSThiago Almada
Comments (0)
Add Comment