ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സലോണ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പാരീസിലെ പ്രശ്നങ്ങൾ മൂലം ബാഴ്സയിലേക്ക് തന്നെ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാനത്തിൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും അതെല്ലാം തകിടം മറിയുകയായിരുന്നു.
ബാഴ്സലോണയുടെ പ്രസിഡന്റായ ലാപോർട്ട മെസ്സി വരാത്തതിന്റെ കാരണം പറഞ്ഞിട്ടുണ്ട്.ഈ ഒരു അവസ്ഥയിൽ,ഈ ഒരു പ്രഷറിൽ ബാഴ്സയിലേക്ക് വരാൻ മെസ്സി ആഗ്രഹിച്ചിരുന്നില്ല എന്നാണ് ലാപോർട്ട പറഞ്ഞത്.ക്യാമ്പ് നൂ പുതുക്കി പണിതതിനു ശേഷം മെസ്സിക്ക് ഒരു ട്രിബ്യൂട്ട് നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.
ഈ പ്രഷർ സാഹചര്യത്തിൽ ബാഴ്സയിലേക്ക് വരാൻ മെസ്സി ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. മെസ്സി മിയാമിയിൽ വിജയകരമാവും എന്നും പ്രതീക്ഷിക്കുന്നു.ഞങ്ങൾ മെസ്സിയുമായി സംസാരിച്ചിട്ടുണ്ട്.പുതിയ ക്യാമ്പ് നൂവിൽ ഞങ്ങൾ മെസ്സിക്ക് ഒരു ട്രിബ്യൂട്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.പാരീസിലെ ബുദ്ധിമുട്ടുകൾ കാരണം ബാഴ്സലോണയിലേക്ക് മടങ്ങിയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നു. പക്ഷേ ഇപ്പോഴത്തെ പ്രഷർ കാരണമാണ് മെസ്സി പിൻവാങ്ങിയത്. ഞാൻ എല്ലാത്തിനും മുകളിൽ ബാഴ്സയെയാണ് പരിഗണിക്കുന്നത്, ലപോർട്ട പറഞ്ഞു.